CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 51 Seconds Ago
Breaking Now

യുകെയ്ക്ക് അതിശക്തമായ മഴ മുന്നറിയിപ്പ്; കാലാവസ്ഥ മാറിമറിഞ്ഞതോടെ മഞ്ഞജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; യാത്രകള്‍ ദുരിതത്തിലാകുമെന്ന് സൂചന; തിങ്കളാഴ്ചയിലേക്ക് കടക്കുന്നതോടെ സ്ഥിഗതികള്‍ മാറിമറിയാം

നോര്‍ത്തേണ്‍ അയര്‍ലണ്ടും, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടും വെയില്‍ ആസ്വദിക്കും

ബ്രിട്ടന് മഞ്ഞ കാലാവസ്ഥാ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. അതിശക്തമായ മഴയും, ഇതേത്തുടര്‍ന്ന് യാത്രാ ദുരിതവും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. സൗത്ത് വെയില്‍സിലെ സ്വാന്‍സി മുതല്‍ ഈസ്റ്റില്‍ കാര്‍ഡിഫ് വരെയും, വെസ്റ്റില്‍ കാര്‍മാര്‍തെന്‍ വരെയുമാണ് മുന്നറിയിപ്പ് നിലവിലുള്ളത്. 

ഞായറാഴ്ച രാവിലെ വരൊണ് മുന്നറിയിപ്പിന് പ്രാബല്യം. ഇതോടെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാവിലെയും ഗതാഗത തടസ്സങ്ങള്‍ രൂപപ്പെട്ടേക്കാം. ചില വീടുകളിലും, ബിസിനസ്സുകളിലും വെള്ളപ്പൊക്കം ബാധിക്കാം. റോഡില്‍ വെള്ളം നിറയുന്നതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. A vehicle struggles along the roads in Sutton Gault, Cambridgeshire, on Wednesday after the New Bedford River burst its banks

കിഴക്കന്‍ മേഖലകളില്‍ ഈര്‍പ്പത്തോടെയാണ് നേരം പുലരുക. ഇവിടെ മഴ മാറാന്‍ സമയമെടുക്കുമെന്നും മെറ്റ് ഓഫീസ് പ്രവചിക്കുന്നു. മറ്റ് ഭാഗങ്ങളില്‍ താരതമ്യേന വെയില്‍ പ്രകടമാകും. നോര്‍ത്തേണ്‍ അയര്‍ലണ്ടും, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടും വെയില്‍ ആസ്വദിക്കും. ദിവസത്തിന്റെ കൂടുതല്‍ ഭാഗവും വെയിലോടെയാകും. ഞായറാഴ്ച താപനില ശരാശരിക്ക് മുകളിലാകും. 

പ്രവൃത്തിദിനങ്ങള്‍ക്ക് തുടക്കമാകുന്നതോടെ മിക്ക ദിവസങ്ങളും ഉണങ്ങിയ രീതിയിലാകും. എന്നിരുന്നാലും വെസ്റ്റ് ഭാഗങ്ങളില്‍ നിന്നും മഴയും പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ മാറാനും, താപനില വര്‍ഷത്തിന്റെ ഈ സമയത്തെ ശരാശരി നിലയില്‍ നിലനില്‍ക്കാനും സാധ്യതയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.