CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 32 Seconds Ago
Breaking Now

എന്‍എച്ച്എസ് ആശുപത്രികള്‍ 'അത്യാസന്ന നിലയില്‍'! ഇന്റന്‍സീവ് കെയര്‍ വാര്‍ഡ് സീലിംഗ് രോഗിയുടെ മേല്‍ തകര്‍ന്നുവീണു; ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പിടിച്ചുനില്‍ക്കുന്ന രോഗിയെ ഉള്‍പ്പെടെ രക്ഷപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍

ഇന്റന്‍സീവ് കെയറിലെ രോഗികള്‍ അപകടത്തിലായതോടെ ഡോക്ടര്‍മാരും, നഴ്‌സുമാരും ചേര്‍ന്ന് പത്തോളം രോഗികളെ ഇവിടെ നിന്നും ഒഴിപ്പിക്കേണ്ടി വന്നു

എന്‍എച്ച്എസ് ആശുപത്രി കെട്ടിടങ്ങളുടെ കാലപ്പഴക്കം ഒരു പ്രധാന പ്രശ്‌നമാണ്. ഇത് മുന്നില്‍ കണ്ട് പുതിയ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. ഇതിനിടെയാണ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന രോഗിയുടെ ദേഹത്തേക്ക് ഇന്റന്‍സീവ് കെയര്‍ വാര്‍ഡ് സീലിംഗ് തകര്‍ന്നുവീണത്. 

ഇന്റന്‍സീവ് കെയറിലെ രോഗികള്‍ അപകടത്തിലായതോടെ ഡോക്ടര്‍മാരും, നഴ്‌സുമാരും ചേര്‍ന്ന് പത്തോളം രോഗികളെ ഇവിടെ നിന്നും ഒഴിപ്പിക്കേണ്ടി വന്നു. എസെക്‌സിലെ ഹാര്‍ലോയിലുള്ള പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലാണ് ഗുരുതരമായ അപകടം നടന്നത്. എഞ്ചിനീയര്‍മാര്‍ ഇവിടെ അടിയന്തര സുരക്ഷാ പരിശോധനകള്‍ നടത്തി. Harlow hospital's A&E 'makes improvements' after tough winter - BBC News

ഇതിന് പിന്നാലെ ഈസ്റ്റ് ലണ്ടന്‍ വൈറ്റ്ചാപ്പലിലെ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ ലിഫ്റ്റില്‍ കയറിയ സര്‍ജന്‍ നാല് നില താഴേക്ക് പതിച്ച് കാലൊടിഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയത്. നാല് നിലകള്‍ താഴേക്ക് പോയ ശേഷമാണ് ലിഫ്റ്റിലെ എമര്‍ജന്‍സി ബ്രേക്ക് ആക്ടിവേറ്റായത്. എന്‍എച്ച്എസ് കെട്ടിടങ്ങളും ദുരവസ്ഥയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് വിമര്‍ശകര്‍ പറഞ്ഞു. 

ആശുപത്രികളില്‍ മാത്രമല്ല രാജ്യം മുഴുവന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകരുകയാണെന്ന് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍ ഡെയിം മെഗ് ഹിലിയര്‍ പറഞ്ഞു. ഇാ സാഹചര്യങ്ങളല്ല രോഗികളും, ആശുപത്രി ജീവനക്കാരും നേരിടേണ്ടത്. എന്‍എച്ച്എസ് സംവിധാനങ്ങളില്‍ വര്‍ഷങ്ങളായി നിക്ഷേപം ഇല്ലാതായ സാഹചര്യമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.