CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 12 Seconds Ago
Breaking Now

യുകെ ഭവനവിലകളില്‍ 1.5% വര്‍ദ്ധന; 10 മാസത്തിനിടെ ഏറ്റവും വലിയ വര്‍ദ്ധന; 2023-ലെ നിശബ്ദതയ്ക്ക് ശേഷം 2024-ല്‍ വിലയേറുന്നു; ചോദിക്കുന്ന വിലയില്‍ 5279 പൗണ്ട് കുതിപ്പ്; ഭവന വിപണി തിരിച്ചുവരവിന്റെ പാതയില്‍

ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് 4.84 ശതമാനത്തിലാണ്

മാര്‍ച്ച് മാസത്തില്‍ വീട് വാങ്ങാനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും, ശക്തമായ വീട് വില്‍പ്പനയും ചേര്‍ന്ന് യുകെയിലെ വീടുകള്‍ ചോദിക്കുന്ന ശരാശരി വിലയില്‍ 5279 പൗണ്ടിന്റെ വര്‍ദ്ധന. ഇതോടെ ശരാശരി വീടുകളുടെ വില 370,000 പൗണ്ടിലേക്കാണ് കുതിച്ചുയര്‍ന്നത്. 2023-ല്‍ താരതമ്യേന നിശബ്ദമായിരുന്ന ഭവനവിപണിയാണ് ഇപ്പോള്‍ തിരിച്ചുവരവ് നടത്തുന്നത്. 

യുകെയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് റൈറ്റ്മൂവ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ഈ മാസം 1.5% വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സാധാരണ മാര്‍ച്ച് മാസങ്ങളിലെ 1% വര്‍ദ്ധനയെ മറികടന്നാണ് ഈ കുതിപ്പ്. 10 മാസത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ദ്ധനവ് കൂടിയാണിത്. UK house prices rise for first time in more than a year as mortgage costs  drop | House prices | The Guardian

ഈ മാസം വാങ്ങാന്‍ തയ്യാറാകുന്നവരുടെ എണ്ണത്തിലും സുപ്രധാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടൈന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. വീട് വാങ്ങാന്‍ അവസരം ലഭിക്കുന്നതായി കരുതുന്നവരുടെ എണ്ണമേറിയതാണ് ഇതിന് കാരണം. യുകെയിലെ ശരാശരി ചോദിക്കുന്ന വില ഇപ്പോള്‍ 368,118 പൗണ്ടിലെത്തിയെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. 2023-ലെ അസ്ഥിരതയ്ക്ക് ശേഷമാണ് വിപണി ചൂടുപിടിക്കുന്നത്. 

മാര്‍ച്ച് മാസം ആരംഭിച്ചതിന് ശേഷം തീരുമാനത്തിലെത്തിയ വില്‍പ്പനകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13% കൂടുതലാണ്. അതേസമയം വലിയ വീടുകള്‍ക്കാണ് പ്രധാനമായും ആവശ്യമേറുന്നത്. ലണ്ടനിലാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്. ഏതാനും ആഴ്ചകള്‍ ഒതുങ്ങിയ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകള്‍ക്ക് ശേഷം ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് 4.84 ശതമാനത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.