CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 38 Seconds Ago
Breaking Now

'വ്യക്തിപരമായി അപമാനിച്ചു' നര്‍ത്തകി സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി

കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യാഭാമയുടെ ആക്ഷേപം.

യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നര്‍ത്തകി സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നല്‍കിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി.അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.

കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യാഭാമയുടെ ആക്ഷേപം.മോഹിനിയാകാന്‍ സൗന്ദര്യം വേണം..കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്.കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.വിവാദ  പരാമര്‍ശത്തിന്റെ  പേരില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ  വ്യക്തമാക്കി. വ്യക്തിമപരമായി മാത്രമല്ല കുടുംബത്തേയും കടന്നാക്രമിക്കുകയാണ്. ആരേയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പറഞ്ഞ കാര്യങ്ങള്‍ വ്യാഖ്യാനിച്ചതിലെ പ്രശ്‌നമാണെന്നുമാണ് എഫ്ബി പോസ്റ്റില്‍ സത്യഭാമ വ്യക്തമാക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു നേരത്തെ സത്യഭാമയുടെ നിലപാട്

 




കൂടുതല്‍വാര്‍ത്തകള്‍.