CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 35 Seconds Ago
Breaking Now

പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്ന് സഹോദരന്‍ ; ദുരഭിമാന കൊലപാതകമെന്ന് സംശയം

മുഹമ്മദ് ഫൈസല്‍ എന്ന സഹോദരനാണ് പിതാവ് അബ്ദുല്‍ സത്താറിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നത്.

ലാഹോറില്‍ പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്ന് സഹോദരന്‍. മരിയ ബീവി എന്ന 22കാരിയെയാണ് സഹോദരന്‍ കഴുത്തു ഞെരിച്ച് കൊന്നത്. ഇത് മറ്റൊരു സഹോദരന്‍ വീഡിയോ എടുക്കുകയും വൈറലാക്കുകയുമായിരുന്നു. പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് അതിക്രൂരമായ ഈ സംഭവമുണ്ടായത്. പഞ്ചാബിന്റെ മധ്യകിഴക്കന്‍ പ്രവിശ്യയിലെ തോബ ടെക് സിംഗ് പട്ടണത്തിന് സമീപത്താണ് സംഭവം നടന്നത്.

മുഹമ്മദ് ഫൈസല്‍ എന്ന സഹോദരനാണ് പിതാവ് അബ്ദുല്‍ സത്താറിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് സഹോദരിയെ ആക്രമിക്കുന്നത് മറ്റൊരു സഹോദരനായ ഷെഹ്ബാസ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. വീഡിയോയില്‍ പെണ്‍കുട്ടിയുടെ അടുത്തായി പിതാവ് ഇരിക്കുന്നതും കാണാം. അച്ഛാ അവളെ വിട്ടയയ്ക്കാന്‍ പറയൂവെന്ന് ഷെഹബാസ് വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ സഹോദരന്‍ ആക്രമണം തുടരുകയായിരുന്നു. എന്നാല്‍ ആക്രമണത്തെ ചെറുക്കാതിരുന്ന പിതാവ് സഹോദരന് വെള്ളം നല്‍കാനാണ് ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു. സംഭവത്തില്‍ രണ്ടു സഹോദരന്‍മാരേയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഇത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി നിരന്തരം വീഡിയോ കോളില്‍ ഒരാളുമായി സംസാരിക്കുന്നത് കുടുംബം വിലക്കിയിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.