CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 8 Seconds Ago
Breaking Now

20 വര്‍ഷത്തിനിടെ ഇരട്ടിയായി പ്രോപ്പര്‍ട്ടി വിലകള്‍; മാതാപിതാക്കളുടെ 'ബാങ്കിന്റെ' കനിവില്‍ ആദ്യത്തെ സ്വപ്‌നഭവനം സഫലമാക്കുന്നത് കാല്‍ശതമാനം പേര്‍; വീട് വിട്ടിറങ്ങുന്ന പ്രായം 24-ലേക്ക് ഉയര്‍ന്നു; വിവാഹം ചെയ്യാതെ ഒരുമിച്ച് കഴിയുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു

9 ശതമാനം പേര്‍ പാരമ്പര്യമായി ലഭിച്ച പണമാണ് വീട് വാങ്ങാന്‍ വിനിയോഗിച്ചത്

മാതാപിതാക്കളുടെ കനിവില്‍ ആദ്യത്തെ വീട് വാങ്ങുന്നവരുടെ എണ്ണമേറുന്നു. ആധുനിക കാലത്ത് ഈ പിന്തുണയില്‍ ആശ്വാസം കണ്ടെത്തുന്നത് ഒരു സാധാരണ വിഷയമായി മാറുകയാണ്. പ്രിയപ്പെട്ടവര്‍ നല്‍കുന്ന സംഭാവനകളുടെ ബലത്തിലാണ് ആദ്യത്തെ വീട് വാങ്ങുന്ന പകുതിയോളം പേരും ഇതിന് ധൈര്യം കാണിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ രണ്ട് ദശകത്തിനിടെ ഈ കണക്കില്‍ ഇരട്ടി വര്‍ദ്ധനവാണുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും നല്‍കിയ സമ്മാനങ്ങളുടെ ബലത്തില്‍ ആദ്യത്തെ വീട് വാങ്ങിയവരുടെ എണ്ണം 36 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പറയുന്നു. മറ്റൊരു 9 ശതമാനം പേര്‍ പാരമ്പര്യമായി ലഭിച്ച പണമാണ് വീട് വാങ്ങാന്‍ വിനിയോഗിച്ചത്. UK teens believe they will have harder lives than their parents, research  finds | Young people | The Guardian

2013/14 കാലഘട്ടത്തില്‍ 27 ശതമാനം പേര്‍ക്കാണ് കുടുംബത്തിന്റെയോ, സുഹൃത്തുക്കളുടെയോ സമ്മാനം ലഭിച്ചത്. 8 ശതമാനം പേര്‍ക്ക് പാരമ്പര്യമായി ലഭിച്ച പണവും ഉപകാരമായി. 2003/04 കാലഘട്ടത്തിലാകട്ടെ കേവലം 20 ശതമാനം പേര്‍ക്കാണ് സഹായം കിട്ടിയത്. 3 ശതമാനത്തിന് പാരമ്പര്യ സ്വത്തും സഹായകമായി. 

ഒഎന്‍എസ് മൈല്‍സ്റ്റോണ്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. അതേസമയം 2022 എത്തിയപ്പോള്‍ സ്വന്തമായി വീട് വാങ്ങിയവരില്‍ പകുതിയും 36 വയസ്സിനുള്ളില്‍ ഇത് നടപ്പിലാക്കി. 2004-ല്‍ ഇത് 32 വയസ്സായിരുന്നു. 

കൂടാതെ കുട്ടികള്‍ കുടുംബ വീട് ഉപേക്ഷിച്ചിറങ്ങുന്ന പ്രായവും ഉയര്‍ന്നിട്ടുണ്ട്. 2021 എത്തിയപ്പോള്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഈ നീക്കത്തിന് തയ്യാറായവര്‍ക്ക് 24 വയസ്സായിരുന്നു. 2011-ല്‍ ഇത് 21 വയസ്സാണ്. വിവാഹം ചെയ്യാതെ, സിവില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പെടാതെ ഒരുമിച്ച് താമസിക്കുന്ന 25 മുതല്‍ 29 വരെ പ്രായമുള്ളവരുടെ എണ്ണം 72 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഒരു ദശകം മുന്‍പ് ഇത് 56 ശതമാനമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.