CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 36 Seconds Ago
Breaking Now

യുകെ രാഷ്ട്രീയത്തിലെ 'ബേബികള്‍ക്ക്' വന്‍ മുന്നേറ്റം; 15 ശതമാനവുമായി റിഫോം യുകെ ഏറ്റവും വലിയ വോട്ട് വിഹിതത്തിലേക്ക്; ടോറികളുമായി വ്യത്യാസം കേവലം ആറ് പോയിന്റ് മാത്രം; സുനാകിന്റെ പാര്‍ട്ടിക്ക് നെഞ്ചിടിപ്പേറുന്നു

37% വോട്ടര്‍മാര്‍ ലേബര്‍ നേതാവിന്റെ പ്രകടനം നല്ല രീതിയില്‍ കാണുന്നു

ബ്രിട്ടനിലെ പുത്തന്‍പുതിയ പാര്‍ട്ടിയായിരുന്നിട്ടും ജനമനസ്സുകളില്‍ മുന്നേറ്റം നേടി റിഫോം യുകെ. പുതുതായി രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇപ്പോള്‍ ടോറികളുമായി കേവലം ആറ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളതെന്ന് പുതിയ പോള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതവുമായി റിഫോം യുകെ മുന്നേറുമ്പോള്‍ ഋഷി സുനാകിന്റെ ടോറികള്‍ക്കാണ് നെഞ്ചിടിപ്പേറുന്നത്. 

15 ശതമാനം വോട്ടര്‍മാരാണ് നിഗല്‍ ഫരാഗിന്റെ പിന്തുണയുള്ള പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതെന്ന് റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പറയുന്നു. ലേബറിന് 44 സതമാനവും, കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനവും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10 ശതമാനം പിന്തുണയുമാണുള്ളത്. The latest Redfield & Wilton Strategies poll showed Reform UK were supported by 15% of voters. This compared to Labour on 44%, the Tories on 21%, and Lib Dems on 10%

കഴിഞ്ഞ ആഴ്ചയിലെ പോളില്‍ നിന്നും ഒരു പോയിന്റ് വര്‍ദ്ധനവാണ് റിഫോം യുകെ നേടിയത്. റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ പോളില്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. കണ്‍സര്‍വേറ്റീവുകളെ സംബന്ധിച്ച് ഏറ്റവും താഴ്ന്ന വോട്ട് വിഹിതമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്, ഋഷി സുനാക് പ്രധാനമന്ത്രിയായ ശേഷം ഏറ്റവും താഴ്ന്ന നിലയിലാണിത്. 

കണ്‍സര്‍വേറ്റീവുകള്‍ മുന്‍പ് മൂന്ന് തവണയാണ് 21 ശതമാനം വോട്ടിലേക്ക് താഴ്ന്നത്. ലിസ് ട്രസ് ഹൃസ്വകാല പ്രധാനമന്ത്രിയായി ഇരിക്കുമ്പോഴായിരുന്നു ഇത്. പുതിയ സര്‍വ്വെയിലും തിരിച്ചടി നേരിട്ടതോടെ ടോറികള്‍ക്കിടയില്‍ ആശങ്ക വളരുകയാണ്. പൊതുതെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്ന് ഭയക്കുന്നവരുമുണ്ട്. 

ഋഷി സുനാകിന്റെ നെറ്റ് അപ്രൂവല്‍ റേറ്റിംഗ് -20 ശതമാനത്തിലാണ്. 25% വോട്ടര്‍മാര്‍ സുനാകിന്റെ പ്രകടനത്തെ അംഗീകരിക്കുമ്പോള്‍ 45 ശതമാനം അംഗീകരിക്കാത്തവരാണ്. കീര്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗ് +9 ശതമാനമാണ്. 37% വോട്ടര്‍മാര്‍ ലേബര്‍ നേതാവിന്റെ പ്രകടനം നല്ല രീതിയില്‍ കാണുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.