CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 47 Minutes 28 Seconds Ago
Breaking Now

ആണ്‍കുട്ടികളെ പെണ്‍കുട്ടികളാക്കാനും, പെണ്‍കുട്ടികളെ ആണ്‍കുട്ടികളാക്കാനും തിടുക്കം കാണിക്കുന്ന എന്‍എച്ച്എസ്; ജെന്‍ഡര്‍ ട്രീറ്റ്‌മെന്റ് രീതിയെ പൊളിച്ചടുക്കി റിവ്യൂ; കൃത്യമായ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെങ്കിലും തിരിച്ചുവരാന്‍ കഴിയാത്ത ചികിത്സ; സ്‌കൂളുകളും പ്രതികള്‍

കുട്ടികള്‍ക്ക് നല്‍കുന്ന ട്രാന്‍സ് പരിചരണത്തില്‍ വിഷലിപ്തമായ ചര്‍ച്ചകളും, വിമര്‍ശനവുമാണ് അരങ്ങേറുന്നതെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. കാസ്

കൃത്യതയില്ലാത്ത മെഡിക്കല്‍ ഡാറ്റയുടെ ബലത്തിലാണ് തിരിച്ചുവരാന്‍ കഴിയാത്ത വിധത്തില്‍ കുട്ടികള്‍ക്ക് എന്‍എച്ച്എസ് ട്രാന്‍സ്‌ജെന്‍ഡര്‍ ട്രീറ്റ്‌മെന്റ് ലഭ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ട്. പലപ്പോഴും ദുര്‍ബലമായ തെളിവുകളുടെ പേരിലാണ് കുട്ടികളെയും, യുവാക്കളെയും എന്‍എച്ച്എസ് ജെന്‍ഡര്‍ ഐഡന്റിറ്റി സര്‍വ്വീസുകള്‍ ലഭ്യമാക്കുന്നതെന്ന് പ്രമുഖ പീഡീയാട്രീഷ്യന്‍ ഡോ. ഹിലാരി ക്ലാസ് നടത്തിയ സ്വതന്ത്ര റിവ്യൂ മുന്നറിയിപ്പ് നല്‍കി. 

നാല് വര്‍ഷം മുന്‍പാണ് ഡോ. ക്ലാസിന്റെ റിവ്യൂ ആരംഭിച്ചത്. എന്‍എച്ച്എസ് ട്രാന്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള 32 നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഋഷി സുനാക്, ഭാവിയില്‍ യുവാക്കളെ ചികിത്സിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. She warned that her review had been hampered by how polarised the debate on trans care for children has become

കുട്ടികള്‍ക്ക് നല്‍കുന്ന ട്രാന്‍സ് പരിചരണത്തില്‍ വിഷലിപ്തമായ ചര്‍ച്ചകളും, വിമര്‍ശനവുമാണ് അരങ്ങേറുന്നതെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. കാസ് വ്യക്തമാക്കി. കുട്ടികള്‍ക്ക് പ്യൂബര്‍ട്ടി ബ്ലോക്കറും, ഹോര്‍മോണും നല്‍കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഉയര്‍ന്ന ക്വാളിറ്റി റിസേര്‍ച്ച് ലഭ്യമല്ല. ഈ സാഹചര്യത്തില്‍ എന്‍എച്ച്എസ് സ്വന്തം ഗവേഷണ പരിപാടി തുടങ്ങാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. 

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ പെടുന്ന ട്രാന്‍സ് കുട്ടികള്‍ പ്രൈവറ്റ് ക്ലിനിക്കുകളുടെ കൈകളിലേക്കാണ് എത്തുന്നത്. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ സ്‌കൂളുകള്‍ക്കും വ്യക്തമായ നിബന്ധനകള്‍ നല്‍കണം, ഇതില്‍ നിന്നും രക്ഷിതാക്കളെ ഒഴിവാക്കരുത്. ലിംഗമാറ്റം നിര്‍ത്തുമ്പോള്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സേവനം നല്‍കണം. കൂടാതെ 17 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്ക് ഫോളോ-ത്രൂ സര്‍വ്വീസും ഒരുക്കണം, ഡോ. കാസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.