CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 7 Seconds Ago
Breaking Now

മറക്കാനാവാത്ത ആഘോഷമായി ബ്രിസ്കയുടെ ഉത്സവ രാവ് ; പാട്ടും നൃത്തവുമൊക്കെയായി ബ്രിസ്റ്റോളില്‍ ആവേശമായി ഒരു സായാഹ്നം കൂടി

ബ്രിസ്‌റ്റോളില്‍ ഈസ്റ്റര്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി പാട്ടും നൃത്തവുമൊക്കെയായി ആഘോഷമായി ഉത്സവ രാവ്. ഫില്‍ട്ടണ്‍ കമ്യൂണിറ്റി ഹാളില്‍ ഏപ്രില്‍ ആറിനായിരുന്നു പരിപാടി.

വൈകീട്ട് അഞ്ചു മണിക്ക് തുടങ്ങി 9.30 വരെ നീണ്ട പ്രോഗ്രാം കാണികളില്‍ ആവേശമായി.

പരിപാടിയിലേക്ക് ബ്രിസ്‌ക സെക്രട്ടറി ഡെന്നീസ് ഏവര്‍ക്കും സ്വാഗതം പറഞ്ഞു ബ്രിസ്‌ക പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.

ഉത്സവ രാവിലൂടെ ബ്രിസ്റ്റോളില്‍ നിന്നുള്ള മികച്ച ഗായകര്‍ക്ക് അവസരം നല്‍കുകയായിരുന്നു.

ദേശി നാച്ച് ബര്‍മ്മിങ്ഹാമിന്റെ ഡാന്‍സ്, ചാള്‍സ് ആന്റണിയുടെ ഗാനങ്ങള്‍, ദിലീപ് കലാഭവന്റെയും പെര്‍ഫോമന്‍സ് ശ്രദ്ധേയമായി.

സോന , സോണി എന്നിവരാണ് പരിപാടിയുടെ ആങ്കറിങ് നിര്‍വഹിച്ചത്.

ജിജോ പാലാട്ടി രുചികരമായ ആഹാരമാണ് ഒരുക്കിയിരുന്നത്. ഏവരും മികച്ച രീതിയില്‍ സഹകരിച്ചതോടെ നല്ലൊരു പ്രോഗ്രാമാണ് കാണികള്‍ക്ക് സമ്മാനിക്കാനായത്.

വ്യത്യസ്തമായ നൃത്താവിഷ്‌കാരങ്ങളും മികച്ച ഗാനങ്ങളും കോര്‍ത്തിണക്കിയ ഗാന സന്ധ്യ ഏവരിലും ആവേശമുണര്‍ത്തി.ബ്രിസ്‌ക ടാലന്റ് സിങേഴ്‌സ് അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.

കപ്പ ബിരിയാണി, ചിക്കന്‍ ആന്‍ഡ് ചിപ്‌സ് എന്നിങ്ങനെ രുചിയേറിയ ഭക്ഷണം ഏവരും മിതമായ നിരക്കില്‍ ആസ്വദിച്ചു.

സൗണ്ട് ലെസ്റ്ററില്‍ നിന്നുള്ള ജിജോ മനോഹരമായി നിര്‍വഹിച്ചു

പാട്ട് കോര്‍ഡിനേറ്റ് ചെയ്തത് സന്തോഷ് പുത്തേറ്റാണ്.

കമ്മറ്റി അംഗങ്ങളും മുന്‍ കമ്മറ്റി അംഗങ്ങളും മികച്ച രീതിയില്‍ സഹകരിച്ചു.

 

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. 

എ വണ്‍ ഫര്‍ണീച്ചര്‍, ഈഡന്‍ ജനറല്‍ സ്റ്റോഴ്‌സ്, ദേവ്‌സ് കേരള, മട്ടഞ്ചേരി സ്‌റ്റോര്‍, സന്‍കീസ് ഡെലി, ഗ്ലോബല്‍ ഫുഡ്മാര്‍ട്ട് ലിമിറ്റഡ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട് എന്നിവര്‍ കോ സ്‌പോണ്‍സേഴ്‌സായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.