CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 45 Seconds Ago
Breaking Now

വേറെ വല്ല പണിക്കും പോകുന്നതാ നല്ലത്! ഉയര്‍ന്ന ജോലി ഭാരം, കനത്ത സമ്മര്‍ദം; ഹെല്‍ത്ത് സര്‍വ്വീസിന് പുറത്ത് ജോലി അന്വേഷിച്ച് പകുതിയോളം എന്‍എച്ച്എസ് ജോലിക്കാര്‍; ബ്രിട്ടന്റെ ആരോഗ്യ രംഗം ഉപേക്ഷിക്കാന്‍ ആരോഗ്യ ജീവനക്കാര്‍?

സമ്മര്‍ദം, തൊഴില്‍ സമ്മര്‍ദം, ജീവനക്കാരുടെ ക്ഷാമം, ശമ്പളം എന്നിവയാണ് എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നും ഗവേഷകര്‍

ബ്രിട്ടന്റെ ആരോഗ്യ രംഗത്ത് വന്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ഇത് കുറയ്ക്കാനുള്ള നടപടികളൊന്നും എവിടെയും എത്തുന്നില്ല. രോഗികളുടെ എണ്ണം റെക്കോര്‍ഡ് കീഴടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ കൊടുമുടി കയറി നില്‍ക്കുന്ന സമ്മര്‍ദം പെട്ടെന്നൊന്നും അയവ് വരാനിടയില്ലെന്ന് ജീവനക്കാര്‍ക്കും നല്ലത് പോലെ അറിയാം. 

ഈ അവസ്ഥയിലാണ് പകുതിയോളം എന്‍എച്ച്എസ് ജോലിക്കാര്‍ ആരോഗ്യം രംഗം ഉപേക്ഷിച്ച് പോകാന്‍ മറ്റ് മേഖലകളിലേക്ക് തൊഴില്‍ അന്വേഷിച്ച് പോകുന്നത്. സേവനത്തിന് പുറത്തുള്ള ജോലികളെ കുറിച്ചുള്ള തൊഴില്‍ പരസ്യങ്ങളാണ് ഇവര്‍ തേടുന്നതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. Revealed: record 170,000 staff leave NHS in England as stress and workload  take toll | NHS | The Guardian

ഏകദേശം 47 ശതമാനം പേരാണ് എന്‍എച്ച്എസിന് പുറത്തുള്ള ജോലിക്കായി ശ്രമിക്കുന്നത്. 29 ശതമാനം പേരും എന്‍എച്ച്എസ് ഇതര ജോലികളെ കുറിച്ചാണ് ആക്ടീവായി തിരഞ്ഞതെന്നും ഗവേഷകര്‍ കണ്ടെത്തി. 2023 മാര്‍ച്ചിനും, ജൂണിനും ഇടയില്‍ ഏകദേശം 14 ശതമാനം പേരാണ് എന്‍എച്ച്എസ് ഇതര ജോലികള്‍ക്ക് അപേക്ഷിച്ചതെന്നും ബാത്ത് യൂണിവേഴ്‌സിറ്റി അക്കാഡമിക്കുകള്‍ വ്യക്തമാക്കുന്നു. 

സമ്മര്‍ദം, തൊഴില്‍ സമ്മര്‍ദം, ജീവനക്കാരുടെ ക്ഷാമം, ശമ്പളം എന്നിവയാണ് എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നും ഗവേഷകര്‍ പറയുന്നു. രണ്ടിലൊന്ന് എന്‍എച്ച്എസ് ജീവനക്കാരും തൊഴില്‍ രംഗത്ത് പണിയെടുത്ത് മടുക്കുന്നതായി രേഖപ്പെടുത്തുന്നതില്‍ ഗവേഷണ സംഘം ആശങ്ക രേഖപ്പെടുത്തുന്നു. മിക്ക ദിവസങ്ങളിലും വളരെ ക്ഷീണിതരും, ഊര്‍ജ്ജമില്ലാത്ത അവസ്ഥയുമാണ് ജോലിക്കാര്‍ പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.