CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 2 Seconds Ago
Breaking Now

സ്ത്രീയെ അടിമയാക്കി 16 വര്‍ഷം ജോലി ചെയ്യിച്ചു; ഒടുവില്‍ കോടീശ്വരിയായ ലാന്‍ഡ്‌ലേഡിക്ക് സ്വന്തം പ്രോപ്പര്‍ട്ടി വിറ്റ് ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവന്നു; പാചകം, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ എന്നിവ ശമ്പളം നല്‍കാതെ ചെയ്യിച്ചതിന് അകത്തായി

ഇരയെ തന്റെ ജോലിക്കാരിയാക്കി മാറ്റിയ കൗസര്‍ 16 വര്‍ഷം ഇവരെ അടിമയെ പോലെ പണിയെടുപ്പിച്ചു

ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ശമ്പളം നല്‍കാതെ അടിമയെ പോലെയാക്കി വീട്ടുജോലി ചെയ്യിച്ച ലാന്‍ഡ്‌ലേഡിക്ക് ഒടുവില്‍ അര്‍ഹമായ ശിക്ഷ. 16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ഈ ക്രൂരതയ്ക്ക് സ്വന്തം പ്രോപ്പര്‍ട്ടി വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. 

വെസ്റ്റ് സസെക്‌സിലെ വര്‍ത്തിംഗിലുള്ള വീട്ടിലാണ് ഫര്‍സാന കൗസര്‍ ഇരയെ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചത്. പാചകം, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ എന്നിങ്ങനെയുള്ള എല്ലാ ജോലിയും ചെയ്താലും ഒരു പൗണ്ട് പോലും ശമ്പളം നല്‍കിയിരുന്നില്ല. ശാരീരികവും, മാനസികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിന് പുറമെ പാസ്‌പോര്‍ട്ടും, സാമ്പത്തിക നിയന്ത്രണവും കൗസറിന്റെ കൈയിലായി. Farzana Kausar was jailed in December 2022. Pic: Sussex Police

ഇരയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നും കൗസറാണ് പണം പിന്‍വലിച്ചിരുന്നത്. ഇരയുടെ പേരില്‍ ബെനഫിറ്റുകള്‍ വാങ്ങിയെടുത്ത് ഇത് കൈക്കലാക്കി. കൗസറിന്റെ അമ്മയില്‍ നിന്ന് ഒരു മുറി വാടകയ്ക്ക് എടുത്തതോടെയാണ് ഇരയ്ക്ക് നേരെയുള്ള ചൂഷണം ആരംഭിച്ചത്. 

ഇതോടെ ഇരയെ തന്റെ ജോലിക്കാരിയാക്കി മാറ്റിയ കൗസര്‍ 16 വര്‍ഷം ഇവരെ അടിമയെ പോലെ പണിയെടുപ്പിച്ചു. 2019 മേയിലാണ് ആധുനിക അടിമത്ത കുറ്റങ്ങള്‍ സംശയിച്ച് സസെക്‌സ് പോലീസ് കൗസറിനെ അറസ്റ്റ് ചെയ്യുന്നത്. തനിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഇരയെ നിര്‍ബന്ധിച്ച് കത്തെഴുതിക്കാനും കൗസര്‍ ശ്രമിച്ചു. 

എന്നാല്‍ 2022 ഡിസംബറില്‍ ആറ് വര്‍ഷവും, എട്ട് മാസവും കോടതി ശിക്ഷ വിധിച്ചതോടെ ഇവര്‍ അകത്തായി. കൂടാതെ ചൂഷണത്തിലൂടെ കൈക്കലാക്കിയ പണവും ഇവര്‍ക്ക് തിരികെ നല്‍കേണ്ടി വന്നു. പ്രോപ്പര്‍ട്ടി വിറ്റാണ് കൗസര്‍ 205,000 തുക അടച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.