CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 57 Seconds Ago
Breaking Now

16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു

ഏത് പ്രായം മുതല്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് തുടങ്ങണം എന്നതുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കളുമായി ചര്‍ച്ചകളുണ്ടായേക്കും.

 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു. കുട്ടികളെ സൈബര്‍ ചതിയില്‍ നിന്നും രക്ഷിക്കാന്‍ കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതും നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ രക്ഷകര്‍ത്താക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധം അധിക സുരക്ഷാ സംവിധാനം ഒരുക്കണമോ എന്നതും പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് മെറ്റ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി, ബ്രിട്ടനില്‍, 16 ല്‍ നിന്നും 13 ആയി കുറച്ചത്.

സര്‍ക്കാരിന് മുന്‍പില്‍ വന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ മാസം അവസാനിക്കുന്നതിന് മുന്‍പായി പ്രസിദ്ധീകരിച്ചേക്കും,

ഏത് പ്രായം മുതല്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് തുടങ്ങണം എന്നതുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കളുമായി ചര്‍ച്ചകളുണ്ടായേക്കും. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.