CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 43 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് പരമാവധി 2% ശമ്പളവര്‍ദ്ധന നല്‍കാം, അതില്‍ കൂടുതല്‍ പറ്റില്ല! വര്‍ദ്ധിച്ച തോതില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യം അനുവദിക്കുന്നില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്; പേ റിവ്യൂ ബോഡി നിര്‍ദ്ദേശം നഴ്‌സുമാരെ വീണ്ടും സമരത്തിന് ഇറക്കുമോ?

ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ക്കായി പുതിയ പ്രത്യേക പേ സിസ്റ്റം വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെടുന്നത്

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 2024/25 വര്‍ഷത്തേക്ക് പരമാവധി 2% ശമ്പള വര്‍ദ്ധന നല്‍കാന്‍ മാത്രമാണ് സാഹചര്യങ്ങള്‍ അനുവദിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ദ്ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വാദിക്കുന്നു. 2 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധന എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് മുന്നറിയിപ്പ്. 

എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് ആവശ്യമാണ്. How many NHS hospitals are there in the UK?

2021-ല്‍ ട്രഷറി അംഗീകരിച്ച എന്‍എച്ച്എസ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് പ്രകാരം 2024/25 വര്‍ഷത്തേക്ക് 2% വര്‍ദ്ധന മാത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്. പണപ്പെരുപ്പ നിരക്കിലും ഏറെ താഴെയാണിത്. ഗവണ്‍മെന്റ് അധിക ഫണ്ടിംഗ് നല്‍കാതെ ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ എന്‍എച്ച്എസ് ബജറ്റില്‍ കൂടുതല്‍ സമ്മര്‍ദം സമ്മാനിക്കുമെന്ന് രേഖകള്‍ പറയുന്നു. 

എന്നാല്‍ ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ക്കായി പുതിയ പ്രത്യേക പേ സിസ്റ്റം വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെടുന്നത്. നഴ്‌സിംഗ് പ്രൊഫഷണലുകളെ അംഗീകരിക്കുന്ന പുതിയ പദ്ധതിയാണ് വേണ്ടതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാസങ്ങളോളം സമരം ചെയ്താണ് നഴ്‌സുമാര്‍ക്ക് നാമമാത്രമായ ശമ്പളവര്‍ദ്ധന ലഭിച്ചത്. പുതിയ നിര്‍ദ്ദേശം 2 ശതമാനത്തില്‍ ഒതുങ്ങിയാല്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതമാകും. 

 




കൂടുതല്‍വാര്‍ത്തകള്‍.