CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 3 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളികളുടെ മാധ്യമ സംരംഭമായ 'മേഴ്‌സി മ്യൂസ് പ്രകാശനം ചെയ്തു

ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളികളുടെ മാധ്യമ സംരംഭമായ 'മേഴ്‌സി മ്യൂസ് ' എന്ന വാര്‍ത്താപത്രികയുടെ ഔപചാരിക പ്രകാശനം നടന്നു. ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ( ലിംക ) നേതൃത്വത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും ന്യൂസ് ലെറ്റര്‍ ചീഫ് എഡിറ്ററുമായ ഡോ. ശ്രീഭാ രാജേഷ് അസോസിയേഷന്‍ വാട്‌സാപ് ഗ്രൂപ്പിലൂടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു. വരും നാളുകളില്‍ 'അറിയുക പകര്‍ന്നു നല്‍കുക' എന്ന ആശയത്തെ മുന്‍നിര്‍ത്തി മികച്ച പംക്തികള്‍ ന്യൂസ് ലെറ്ററിലൂടെ വായനക്കാരുടെ കൈകളിലെത്തുമെന്ന് ലിംക ഭാരവാഹികള്‍ അറിയിച്ചു.


https://heyzine.com/flip-book/51f18bf701.html




കൂടുതല്‍വാര്‍ത്തകള്‍.