CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 48 Seconds Ago
Breaking Now

സന്മനസ്സുള്ളവര്‍ക്ക് സമാധാനമില്ല! കുടിയേറ്റക്കാര്‍ ക്രിമിനലുകളല്ലെന്ന് ബോര്‍ഡ് തൂക്കി നടന്ന അഭയാര്‍ത്ഥിയെ നാടുകടത്തുന്നത് തടഞ്ഞ് ക്യാബിന്‍ ക്രൂ; 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി നന്ദി പ്രകടിപ്പിച്ചു?

2005-ല്‍ നാടുകടത്താന്‍ വിമാനത്തില്‍ എത്തിച്ചെങ്കിലും എയര്‍ ഫ്രാന്‍സ് ക്രൂ ഇതിനെ എതിര്‍ത്തതോടെ പരാജയമായി

ഇക്കാലത്ത് നല്ല മനസ്സോടെ ഒന്നും ചെയ്യരുതെന്ന് പറയും. കാരണം മനുഷ്യന്റെ മനസ്സ് ഏത് വിധത്തിലാണ് പ്രതികരിക്കുകയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഉദ്ദേശിക്കുന്നതിന്റെ നേര്‍വിപരീതമാകും ഫലം. എത്രയൊക്കെ പറഞ്ഞാലും മനുഷ്യനും ഒരു മൃഗമാണെന്ന കാര്യം പുരോഗമിച്ചതോടെ മറന്ന് പോകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 

അഭയാര്‍ത്ഥി അപേക്ഷ പരാജയപ്പെട്ടതിന് ശേഷം നാടുകടത്തുന്നതിനിടെ സന്മനസ്സ് കൊണ്ട് ഇയാളെ കൊണ്ടുപോകാന്‍ ക്യാബിന്‍ ക്രൂ തയ്യാറാകാതിരുന്നതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. ബ്രിട്ടനില്‍ തിരികെ കാലുകുത്താന്‍ അവസരം ലഭിച്ച പ്രതി 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയാണ് ചെയ്തത്. ഈ കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. 

'കുടിയേറ്റക്കാര്‍ ക്രിമിനലുകളല്ല' എന്ന ബോര്‍ഡ് തൂക്കി ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്ത് ഒരിക്കല്‍ സമരം ചെയ്ത വ്യക്തിയാണ് 40-കാരനായ കൊങ്കോളീസ് പൗരന്‍ അനിസെറ്റ് മയേലാ. ഇപ്പോള്‍ ബലാത്സംഗ കേസില്‍ ജയില്‍ശിക്ഷ കാത്തിരിക്കുകയാണ് ഇയാള്‍. മുന്‍ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ ഇയാള്‍ നടത്തിയ ലൈംഗിക അക്രമണം മാരകമായ നിലയിലുള്ളതായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി. Air France Reviews and Flights - Tripadvisor

ആഫ്രിക്കന്‍ രാജ്യത്ത് നിന്നും ഏജന്റിന് പണം നല്‍കിയാണ് മയേലോ 2004-ല്‍ യുകെയില്‍ എത്തുന്നത്. തന്റെ രാജ്യത്ത് ജീവന് അപകടമുണ്ടെന്നായിരുന്നു അവകാശവാദം. എന്നാല്‍ അഭയാര്‍ത്ഥി അപേക്ഷ തള്ളിയതോടെ നാടുകടത്താന്‍ ശ്രമം തുടങ്ങി. ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഐസൊലേഷന്‍ സെല്ലില്‍ വെച്ച് പരുക്കേറ്റതായി വാദിച്ച് ആദ്യ ശ്രമം ഇയാള്‍ ഒഴിവാക്കി. 

2005-ല്‍ നാടുകടത്താന്‍ വിമാനത്തില്‍ എത്തിച്ചെങ്കിലും എയര്‍ ഫ്രാന്‍സ് ക്രൂ ഇതിനെ എതിര്‍ത്തതോടെ അതും പരാജയമായി. പിന്നീട് മനുഷ്യാവകാശത്തിന്റെ പേരില്‍ മയേല നാടുകടത്തല്‍ ഒഴിവാക്കിയെടുത്തു. എന്നാല്‍ പുറത്തുവിട്ടതിന് പിന്നാലെ ഇയാള്‍ ക്രൂരത പ്രവര്‍ത്തിക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.