ഇന്ത്യയില്‍ അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കില്‍ കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാന്‍ കഴിയില്ലെന്നും ഉവൈസി പറഞ്ഞു. പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണ്. മതം ലക്ഷ്യം വച്ച് നമ്മുടെ നാട്ടില്‍ നമ്മുടെ ആളുകളെ കൊന്നൊടുക്കി. നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്?, നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയതെന്നും അദേഹം പറഞ്ഞു.
ഭീകരരെ കേന്ദ്രസര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നീതി ഉറപ്പാക്കണം. കശ്മീരിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബഡ്ജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ല.
കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. ഇന്റലിജന്‍സ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും അദേഹം പറഞ്ഞു.