CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 4 Seconds Ago
Breaking Now

പ്രധാനമന്ത്രിയെ കാണുന്നില്ലെന്ന എക്‌സ്‌പോസ്റ്റ്; പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പാര്‍ട്ടി ലൈനില്‍ നിന്ന് മാറി പ്രതികരിച്ചാല്‍ നടപടിയെന്ന് എഐസിസി, മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് എക്‌സിലൂടെ വിമര്‍ശിച്ചത്.

പെഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശം എഐസിസി പുറത്തിറക്കി. പ്രവര്‍ത്തക സമിതി നിര്‍ദേശത്തിന് വിരുദ്ധമായ പ്രതികരണങ്ങളില്‍ നടപടിയുണ്ടാകുമെന്നും താക്കീതുണ്ട്.

പ്രധാനമന്ത്രിക്കെതിരായ എക്സ് ഹാന്‍ഡിലിലെ വിമര്‍ശനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നടപടി. എല്ലാ പിസിസി മേധാവികള്‍ക്കും, സിഎല്‍പി നേതാക്കള്‍ക്കും, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്കും, ചുമതലക്കാര്‍ക്കും, എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കുമാണ് കെസി വേണുഗോപാല്‍ കത്തയച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ പാര്‍ട്ടി ലൈനില്‍ നിന്ന് മാറി പ്രതികരിച്ചാല്‍ നേതാക്കള്‍ക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്നും പറയുന്നു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു.പെഹല്‍ഗാമിലെ നിന്ദ്യമായ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വളരെയധികം ദുഃഖിക്കുന്നുവെന്നും ഈ വേളയില്‍ രാജ്യത്തോടൊപ്പം നിലകൊള്ളുന്നുവെന്നും കെസി കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് എക്‌സിലൂടെ വിമര്‍ശിച്ചത്. പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പാകിസ്ഥാന്റെ പിആര്‍ ഏജന്റുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി തിരിച്ചടിക്കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.