CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 40 Seconds Ago
Breaking Now

തൃശ്ശൂര്‍ കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികവും വിഷു ഈസ്റ്റര്‍ ആഘോഷവും ബര്‍മിങ് ഹാമില്‍ ആഘോഷിച്ചു

തൃശ്ശൂര്‍ കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികവും വിഷു ഈസ്റ്റര്‍ ആഘോഷവും അതിഗംഭീരമായി ബര്‍മിങ് ഹാമില്‍ മെയ് നാലിന് ആഘോഷിച്ചു .

 

യുകെയിലെ  വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തൃശ്ശൂര്‍ നിവാസികളുടെ കൂട്ടായ്മയാണ് തൃശൂര്‍ കൂട്ടായ്മ ഗ്ലൗസസ്റ്റര്‍  പഞ്ചാരിയുടെ പഞ്ചവാദ്യവും ഹെവന്‍സ് യുകെയുടെ ഗാനമേളയും ഫ്രേയ സാജുവിന്റെ വയലിനും പരിപാടിക്ക് മാറ്റുകൂട്ടി, സ്‌പൈസി നെറ്റ് കാറ്ററിങ്ങ് ഒരുക്കിയ അതിസ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഉപഹാറിന്റെ നേതൃത്വത്തില്‍ ഓര്‍ഗണ്‍ ആന്‍ഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്‌ട്രേഷനും ഉണ്ടായിരുന്നു, പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.