
















ലണ്ടന്‍: യു കെ യില്‍ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, മലയാളികളുടെ ഹൃദയ വേദിയില്‍ ഇടംപിടിച്ച 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവത്തിനു, ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ അരങ്ങൊരുങ്ങുന്നു. ലണ്ടന്‍ നഗരിയുടെ ഹൃദയഹാരിയില്‍ ഇദംപ്രദമായി നടത്തപ്പെടുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 & ചാരിറ്റി ഈവന്റിന് ഈ വര്‍ഷം അണിയറ ഒരുക്കുക ലണ്ടനിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനകളുടെ സഹകരണത്തോടെയാണ്. 2026 മാര്‍ച്ച് 7 നു ശനിയാഴ്ച്ച 2 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിക്കുകയും, മലയാള കവിതകളില്‍ ആധുനികത, സാമൂഹികബോധം, ഹൃദയസ്പര്‍ശിയായ സംഗീതഭാവങ്ങള്‍, പ്രകൃതിയോടുള്ള മമത എന്നിവ പകര്‍ന്നു നല്‍കിയ അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ തെളിഞ്ഞ 'മഹത്വം' മാത്രമാണ്. ഓ എന്‍ വി സാറിന്റെ മധുരിക്കും ഓര്‍മ്മകളുമായി, സംഗീതോത്സവ വേദിയില്‍ ഒരുക്കുന്ന സംഗീതാര്‍ച്ചനയിലൂടെ, മഹാകവിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനും, നവ പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതിനും, ജീവകാരുണ്യനിധി സ്വരൂപണത്തിനുമാണ് 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ്, സംഗീതോത്സവം സമര്‍പ്പിക്കുക. യൂ കെ യിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വേദി പങ്കിടുന്ന ഈ സംഗീതോത്സവത്തില്‍ ഒമ്പതാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്.
കലാസ്വാദകര്‍ക്കു സൗജന്യമായി പ്രവേശനവും, പാര്‍ക്കിങ്ങും ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം, അതിസമ്പന്നമായ കലാവിരുന്നാവും ലണ്ടന്‍ നഗരിക്കു സമ്മാനിക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിലൂടെ സ്വരൂപിക്കുന്ന സഹായ നിധികൊണ്ട് കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി കേരളത്തിലെ നിരവധി നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ സംഘാടകര്‍ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.
കലയുടെ വര്‍ണ്ണ വസന്തം വിടരുന്ന സംഗീത വിരുന്നും, കലാസ്വാദകരുടെ വന്‍ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ നെഞ്ചിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 -ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar:
0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977
Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX
Appachan Kannanchira