അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രേണു സുധി. റീല്‍സുകളിലൂടെയും മ്യൂസിക് ആല്‍ബങ്ങളിലൂടെയും ശ്രദ്ധ നേടിയ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. രേണുവിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രേണുവും മുന്‍ ബിഗ്ബോസ് മത്സരാര്‍ഥിയുമായ രജിത്ത് കുമാറും നടത്തിയ കാര്‍ യാത്രയാണ് വൈറലായിരിക്കുന്നത്.
കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രജിത്ത് കുമാറും തൊട്ടപ്പുറത്തെ സീറ്റില്‍ ഒരു പെണ്‍കുട്ടിയുടെ മടിയിലായി ഒരു സീറ്റ് ബെല്‍റ്റിട്ട് രേണുവും ഇരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്തു കൊണ്ട് കമന്റുകള്‍ എത്തുന്നത്.
നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ് ബെല്‍റ്റിട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടയില്ലാ അതാണ് മുന്‍ സീറ്റില്‍ ഒന്നിച്ചിരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.