CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 12 Seconds Ago
Breaking Now

മുന്‍ഗാമിക്ക് ഹൃദ്യമായ ആദരവ് അര്‍പ്പിപ്പ് പോപ്പ് ലിയോ പതിനാലാമന്‍; പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയില്‍ വെളുത്ത റോസാപ്പൂവ് വെച്ച് പ്രാര്‍ത്ഥിച്ചു; മുന്‍ഗാമിയുടെ പാത പിന്തുടരുമെന്ന് പ്രഖ്യാപനം; 'ഞാന്‍ വെറും സേവനകന്‍ മാത്രം'!

ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിച്ച പോപ്പ് ഫ്രാന്‍സിസിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു

ആഗോള കാത്തോലിക്കാ സമൂഹത്തിന്റെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്റെ മുന്‍ഗാമിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് പുതിയ പോപ്പ്. പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയില്‍ എത്തിയ പോപ്പ് ലിയോ പതിനാലാമന്‍ വെളുത്ത റോസാപ്പൂവ് സമര്‍പ്പിച്ച ശേഷമാണ് പ്രാര്‍ത്ഥനാനിരതനായത്. 

തന്റെ മുന്‍ഗാമിയുടെ ചുവടുകള്‍ പിന്തുടരാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് പോപ്പ് ലിയോ പ്രഖ്യാപിച്ചു. മധ്യ റോമിലെ ബസലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ബിള്‍ കല്ലറയ്ക്ക് മുന്നില്‍ നമ്രശിരസ്‌കനായി നില്‍ക്കുന്ന പോപ്പ് ലിയോയുടെ ചിത്രം വത്തിക്കാന്‍ ന്യൂസ് പുറത്തുവിട്ടു. 

പോപ്പ് ഫ്രാന്‍സിസിന്റെ പ്രിയപ്പെട്ട ബസലിക്കയാണ് സെന്റ് മേരി. 88-ാം വയസ്സില്‍ ഏപ്രില്‍ 21-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ദിവസങ്ങള്‍ നീണ്ട കോണ്‍ക്ലേവിന് ഒടുവിലാണ് ആദ്യ അമേരിക്കന്‍ പോപ്പായി ലിയോ തെരഞ്ഞെടുക്കപ്പെടുന്നത്. 

വത്തിക്കാനില്‍ കര്‍ദിനാളുമാരുമായി ചേര്‍ന്ന യോഗത്തില്‍ പോപ്പ് ലിയോ തന്റെ മുന്‍ഗാമിയുടെ സേവനങ്ങളിലെ പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയെ പ്രകീര്‍ത്തിച്ചിരുന്നു. തന്റെ മുന്‍ഗാമി ബാക്കിവെച്ച വിഷയങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തന്റെ പോപ്പ് സേവനകാലം ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഏകദേശം 133 പേരടങ്ങുന്ന കോളേജ് ഓഫ് കര്‍ദിനാള്‍മാരുമായാണ് അദ്ദേഹം യോഗം ചേര്‍ന്നത്. സാമൂഹിക നീതിയുമായി ചേര്‍ന്ന് പോകുന്നതിനാണ് താന്‍ ലിയോ എന്ന നാമം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. സെന്റ് പീറ്ററുടെ അയോഗ്യനായ പിന്‍ഗാമിയെന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. 

ഒരു പോപ്പ് ദൈവത്തിന്റെ സേവകനും, സഹോദരങ്ങളുടെയും, സഹോദരിമാരുടെയും സേവകനും മാത്രമാണെന്നും, അതില്‍ ഉപരിയായി ഒന്നുമില്ലെന്നും പോപ്പ് ലിയോ കര്‍ദിനാള്‍മാരോട് പറഞ്ഞു. ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിച്ച പോപ്പ് ഫ്രാന്‍സിസിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.