CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 7 Minutes 28 Seconds Ago
Breaking Now

ആലിയ ഭട്ടില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുന്‍ പഴ്‌സനല്‍ അസിസ്റ്റന്റ് അറസ്റ്റില്‍

76.9 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് നടന്നത്.

ബോളിവുഡ് താരം ആലിയ ഭട്ടില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ പഴ്‌സനല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. നടിയുടെ മുന്‍ പഴ്‌സനല്‍ അസിസ്റ്റന്റ് ആയിരുന്ന വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും ക്രമക്കേട് നടത്തിയാണ് വേദിക പണം തട്ടിയത്.

76.9 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് നടന്നത്. 2022 മേയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23ന് ജുഹു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. 2021 മുതല്‍ 2024 വരെ ആലിയ ഭട്ടിന്റെ പഴ്‌സനല്‍ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്.

വ്യാജ ബില്ലുകള്‍ തയാറാക്കി ശേഷം ആലിയയില്‍നിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യാത്രകള്‍, പരിപാടികള്‍ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രഫഷനല്‍ ടൂളുകള്‍ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്. ആലിയയില്‍ നിന്ന് ഒപ്പു വാങ്ങിയശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വേദിക പണം കൈമാറിയിരുന്നത്. ഇതിനുശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നല്‍കിയതിന് പിന്നാലെ വേദിക ഒളിവില്‍ പോയിരുന്നു. രാജസ്ഥാന്‍, കര്‍ണാടക, പുണെ എന്നിവടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്. ഒടുവില്‍ ബെംഗളൂരുവില്‍ നിന്നു പിടികൂടുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.