പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. അമേരിക്കയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.
നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനല്‍കുമാര്‍ ശശിധരന്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയില്‍ നിന്ന് പൊലീസ് സംഘം മുംബൈയില്‍ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്.