CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 25 Minutes 6 Seconds Ago
Breaking Now

'താരിഫില്‍ മാറിചിന്തിക്കാം, റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണം'; സെര്‍ജിയോ ഗോര്‍

'താരിഫുകളെക്കുറിച്ചുള്ള കരാറില്‍ നമ്മള്‍ അത്ര അകലെയല്ല.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുക എന്നതിനാണ് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് പേഴ്സണല്‍ ഡയറക്ടര്‍ സെര്‍ജിയോ ഗോര്‍. യുഎസും ഇന്ത്യയും തമ്മിലുള്ള തീരുവ സംബന്ധിച്ച വിഷയങ്ങളില്‍ ഇനിയും മാറിചിന്തിക്കാമെന്നും പരിഹരിക്കപ്പെടുമെന്നും ഇന്ത്യയിലെ നിയുക്ത അമേരിക്കന്‍ അംബാസഡറായ സെര്‍ജിയോ പറഞ്ഞു.

'താരിഫുകളെക്കുറിച്ചുള്ള കരാറില്‍ നമ്മള്‍ അത്ര അകലെയല്ല. അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു' എന്നാണ് സെര്‍ജിയോയുടെ പ്രതികരണം.

പ്രതീക്ഷ നല്‍കുന്ന ഒരു കരാറായിരിക്കും അത്. കരാറിന്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോള്‍ അത്ര അകലെയല്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സഹകരണം ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും സെര്‍ജിയോ അമേരിക്കന്‍ സെനറ്റ് യോഗത്തില്‍ പറഞ്ഞു.

ഇന്ത്യയെ 'തന്ത്രപരമായ പങ്കാളി' എന്നാണ് ഗോര്‍ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും താന്‍ അതിന് പ്രതിജ്ഞാബദ്ധനാണെന്നും സെര്‍ജിയോ പറഞ്ഞു.

തീരുവ പോരിന് പിന്നാലെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കുമെന്ന പ്രതികരണവുമായി സെര്‍ജിയോയും രംഗത്ത് വരുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള 'വ്യാപാര തടസ്സങ്ങള്‍' പരിഹരിക്കുന്നതിനായി യുഎസും ഇന്ത്യയും ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്നും തന്റെ വളരെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇതിനെ മോദി സ്വാഗതം ചെയ്തിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.