CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 17 Seconds Ago
Breaking Now

യുകെ തൊഴില്‍ വിപണി 'തണുത്ത് മരവിക്കുന്നു'; യുകെ ഗ്രാജുവേറ്റുകള്‍ക്കും, ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാരും കനത്ത ആഘാതം; വെയര്‍ഹൗസ് സ്റ്റാഫ്, ക്ലീനര്‍ വേക്കന്‍സികള്‍ കുതിച്ചുയര്‍ന്നു; കഴിഞ്ഞ വര്‍ഷം എംപ്ലോയര്‍മാര്‍ റിക്രൂട്ട്‌മെന്റ് കുറച്ചത് 35%

ഗ്രാജുവേഷന്‍ നേടിയവര്‍ക്കുള്ള തൊഴില്‍ പരസ്യങ്ങളില്‍ 8% കുറവ് നേരിട്ടു

യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുതുതായി ഗ്രാജുവേഷന്‍ നേടി പുറത്തിറങ്ങുന്ന യുവാക്കള്‍ ബ്രിട്ടനില്‍ ജോലി കണ്ടെത്താന്‍ അല്‍പ്പം വിയര്‍ക്കും. കഴിഞ്ഞ വര്‍ഷം മാത്രം എംപ്ലോയര്‍മാര്‍ റിക്രൂട്ട്‌മെന്റ് 35% കുറവ് വരുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംപ്ലോയര്‍മാര്‍ പുതിയ ജോലിക്കാരെ സ്വീകരിക്കുന്നത് മരവിപ്പിച്ച് നിര്‍ത്തിയതോടെ ഗ്രാജുവേറ്റുകള്‍ക്കാണ് പ്രധാനമായും ആഘാതം നേരിട്ടത്.

യുവാക്കളായ ജോലിക്കാര്‍ക്കിടയില്‍ ലഭ്യമായ ജോലികള്‍ക്കായി വലിയ മത്സരമാണ് നടക്കുന്നതെന്നും വ്യക്തമായി. ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍, ടീച്ചര്‍മാര്‍ എന്നിവരും ഈ മെല്ലെപ്പോക്കിന്റെ ഇരകളായെന്നതാണ് അത്ഭുതകരം. ബ്രിട്ടന്റെ തൊഴില്‍ വിപണി ഏകദേശം തണുത്ത് മരവിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

പണപ്പെരുപ്പത്തെ അധികരിച്ച് വരുമാന വളര്‍ച്ച സംഭവിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. ആകെയുള്ള വേക്കന്‍സികള്‍ താഴുമ്പോഴും ഇത് തുടരുന്നുണ്ട്. അതേസമയം തൊഴില്‍ അന്വേഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ഏത് മേഖലയിലാണ് ജോലി തേടുന്നതെന്നതും ഇതില്‍ എടുത്ത് പറയേണ്ട അവസ്ഥയുണ്ട്. 

ഇതിനിടെ വെയര്‍ഹൗസ് ജോലിക്കാര്‍, ക്ലീനര്‍മാര്‍ എന്നിവരുടെ വേക്കന്‍സികള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാജുവേഷന്‍ നേടിയവര്‍ക്കുള്ള തൊഴില്‍ പരസ്യങ്ങളില്‍ 8% കുറവ് നേരിട്ടു. മഹാമാരിക്ക് ശേഷം 25 വയസ്സില്‍ താഴെ പ്രായമുള്ള ജോലി ചെയ്യാന്‍ ആളുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.