CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 43 Seconds Ago
Breaking Now

നികുതി കൂട്ടില്ലെന്ന് പറഞ്ഞതൊക്കെ മറന്നേക്ക്; സ്‌കൂള്‍ ഫീസിന് പിന്നാലെ പ്രൈവറ്റ് ഹെല്‍ത്ത്‌കെയറിന് വാറ്റ് ഏര്‍പ്പെടുത്താന്‍ റീവ്‌സ്; ലോകം മാറി, വാക്കും മാറ്റി ചാന്‍സലര്‍; നികുതികളില്‍ ജനങ്ങള്‍ക്ക് റെഡ് അലേര്‍ട്ട്; യുവാക്കളെ ജോലിക്കിറക്കാന്‍ വെച്ച പദ്ധതിയിലും പഴുതുകള്‍

ചെറുകിട ബിസിനസ്സുകള്‍ക്ക് വാറ്റ് രജിസ്‌ട്രേഷന്‍ എടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കാനും ട്രഷറി

ബ്രിട്ടനിലെ ജനങ്ങള്‍ക്ക് നികുതി വര്‍ദ്ധനവിന്റെ റെഡ് അലേര്‍ട്ട് നല്‍കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മധ്യവര്‍ഗ്ഗക്കാര്‍ക്ക് എതിരെ വാറ്റ് വേട്ട നടത്തുമെന്നാണ് അഭ്യൂങ്ങള്‍. നികുതികള്‍ ഇനി വര്‍ദ്ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ചാന്‍സലര്‍ ലോകം മാറിപ്പോയെന്നാണ് ഇതിന് ന്യായീകരണം ഉന്നയിക്കുന്നത്. 

ബജറ്റില്‍ വാറ്റ് വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് തയ്യാറായില്ല. ലേബര്‍ പ്രകടനപത്രികയില്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയ ശേഷമാണ് ഇത് ലംഘിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. നിലവില്‍ വാറ്റ് ഇളവ് ലഭിക്കുന് സേവനങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനുള്ള വഴികള്‍ പരിശോധിക്കുന്നതായി ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവ ഇതില്‍ പെടുമെന്നാണ് സൂചന. പ്രൈവറ്റ് ഹെല്‍ത്ത്‌കെയറില്‍ വാറ്റ് ഏര്‍പ്പെടുത്തിയാല്‍ ട്രഷറിക്ക് 2 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താം. എട്ട് മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളെയാണ് ഇത് ബാധിക്കുക. ഇതിനൊപ്പം ചെറുകിട ബിസിനസ്സുകള്‍ക്ക് വാറ്റ് രജിസ്‌ട്രേഷന്‍ എടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കാനും ട്രഷറി ആലോചിക്കുന്നു. 

അതേസമയം തൊഴില്‍രഹിതരായ യുവാക്കളെ ജോലിയിലേക്ക് മടക്കിയെത്തിക്കാനുള്ള പ്രഖ്യാപനത്തിലെ പഴുതുകള്‍ പുറത്തുവരുന്നുണ്ട്. ഉത്കണ്ഠ, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബെനഫിറ്റുകള്‍ കൈപ്പറ്റി കഴിയുന്ന 18 മുതല്‍ 21 വയസ്സ് വരെ പ്രായത്തിലുള്ളവരെ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 18 മാസം വരുമാനമോ, പഠനമോ ഇല്ലാതെ 18 മാസം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടിയാല്‍ പെയ്ഡ് ജോലി നല്‍കാനാണ് ചാന്‍സലറുടെ 'യൂത്ത് ഗ്യാരണ്ടി' പദ്ധതി. 




കൂടുതല്‍വാര്‍ത്തകള്‍.