CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 35 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ സിനഗോഗില്‍ ഭീകരാക്രമണം; വ്യാജ സൂയിസൈഡ് ബെല്‍റ്റ് ധരിച്ചെത്തിയ അക്രമി രണ്ട് പേരെ കുത്തിക്കൊന്നു, നാല് പേര്‍ക്ക് ഗുരുതരമായ പരുക്ക്; ഇസ്ലാമിക തീവ്രവാദിയെ പോലീസ് വെടിവെച്ച് കൊന്നു; അക്രമി 35-കാരനായ സിറിയന്‍ വംശജന്‍; പലസ്തീനെ അംഗീകരിക്കാന്‍ തിരക്കുപിടിച്ച പ്രധാനമന്ത്രിക്ക് ഞെട്ടല്‍!

പോലീസ് വെടിവെച്ച് കൊന്ന ഇസ്ലാമിക തീവ്രവാദി 35-കാരനായ ജിഹാദ് അല്‍ ഷാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

ജൂത കലണ്ടറിലെ വിശുദ്ധ ദിനത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റുമായി എത്തിയപ്പോള്‍ വിദ്വേഷത്തിന്റെ വിത്തുവിതച്ച് ഇസ്ലാമിക തീവ്രവാദി മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തി. ക്രൂരമായ അക്രമണത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും, നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. 

വ്യാജ സൂയിസൈഡ് ബോംബ് വെസ്റ്റ് ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയ ഇസ്ലാമിക തീവ്രവാദി ആറ് മിനിറ്റോളം നീണ്ട അക്രമമാണ് നടത്തിയത്. സിനഗോഗിന് നേര്‍ക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷമായിരുന്നു കത്തിക്കുത്ത്. അക്രമത്തിന് പിന്നാലെ പോലീസ് വെടിവെച്ച് കൊന്ന ഇസ്ലാമിക തീവ്രവാദി 35-കാരനായ ജിഹാദ് അല്‍ ഷാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

അക്രമം തീവ്രവാദ സംഭവമാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പേരാണ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് പൗരനും, സിറിയന്‍ വംശജനുമായ 35-കാരനാണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 30-കളില്‍ പ്രായമുള്ള രണ്ട് പേരെയും, 60-കളില്‍ പ്രായമുള്ള ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

ജൂത കലണ്ടറില്‍ യോം കിപ്പൂര്‍ എന്ന വിശേഷ ദിനമായിരുന്നു ഇന്നലെ. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ ബ്രിട്ടനിലെത്തിയ അല്‍ ഷാമിയ്ക്ക് 2006-ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പൗരത്വം അനുവദിച്ചതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിനഗോഗ് റബ്ബി അക്രമണത്തില്‍ നിന്നും ആളുകളെ രക്ഷിക്കാനായി ധൈര്യപൂര്‍വ്വം ഇറങ്ങിയതും, ഒരു സുരക്ഷാ ഗാര്‍ഡ് അക്രമിയെ തടയാന്‍ ശ്രമിച്ചതുമാണ് കൂടുതല്‍ ജീവനെടുക്കാതെ സംരക്ഷിച്ചത്. ഇതിനിടെ ഭീകരാക്രമണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഡെന്‍മാര്‍ക്കിലായിരുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമയക്രമം വെട്ടിച്ചുരുക്കി തിരിച്ചെത്തി. ജൂതന്‍മാരായത് കൊണ്ട് മാത്രം നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.