സീസണില്‍ പേരിട്ട ആദ്യത്തെ കൊടുങ്കാറ്റ് രാജ്യത്തേക്ക് അതിശക്തമായ മഴയും, കാറ്റും എത്തിക്കുമെന്ന് ഉറപ്പായി. വെള്ളി, ശനി ദിവസങ്ങളില്‍ ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമാകും. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ വികസിക്കുന്ന ആമി കൊടുങ്കാറ്റിന് ശക്തി പകരാന്‍ കണ്ട് ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പമുണ്ട്.
നിലവില്‍ ഈ രൂപപ്പെട്ട് വരികയാണെങ്കിലും സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് 24 മണിക്കൂറിനുള്ളില്‍ മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ആമി കൊടുങ്കാറ്റിന്റെ സഞ്ചാരപാത സംബന്ധിച്ച് അനിശ്ചിതാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും യുകെയിലേക്ക് ശക്തിയേറിയ കാറ്റ് എത്തിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിന് മുകളിലേക്കാണ് കൊടുങ്കാറ്റ് ആദ്യം എത്തുകയെന്നാണ് കരുതുന്നത്. നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ അതിശക്തമായ കാറ്റാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടത്. തിരമാലകള്‍ 60 മുതല്‍ 70 എംപിഎച്ച് വരെ വേഗത കൈവരിക്കാം.
ഉയര്‍ന്ന പ്രദേശങ്ങളില്‍ 100 എംപിഎച്ച് വരെ വേഗത്തിലും കാറ്റ് വീശാം. യുകെയിലെ മറ്റ് നോര്‍ത്തേണ്‍, വെസ്‌റ്റേണ്‍ ഭാഗങ്ങളിലും ശക്തമായ കാറ്റ് തേടിയെത്തും. സ്‌കോട്ട്‌ലണ്ടിന്റെ മധ്യഭാഗത്താണ് കാറ്റ് വിനാശകരമാകും. ശനിയാഴ്ചയോടെ കാറ്റ് മഴയ്ക്ക് വഴിമാറും. യുകെയിലെ നോര്‍ത്ത് വെസ്റ്റ് മേഖലകളിലും, അയര്‍ലണ്ടിലും കാറ്റിനും, മഴയ്ക്കുമുള്ള മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ വരെ തുടരും.