CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 7 Seconds Ago
Breaking Now

470 പൗണ്ട് ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരുടെ സമരം 200-ാം ദിനത്തില്‍; ഗ്ലോസ്റ്റര്‍ഷയര്‍ റോയല്‍ ചെല്‍റ്റെനാം ജനറല്‍ ആശുപത്രിയിലെ സമരം എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്; ഒരു വഴിയുമില്ലെന്ന് ആശുപത്രി മേധാവി

എന്‍എച്ച്എസിലെ ഏറ്റവും താഴ്ന്ന ബാന്‍ഡായ 2'ല്‍ നിന്നും ബാന്‍ഡ് 3-യിലേക്ക് മാറ്റം വേണമെന്നാണ് യൂണിയന്റെ നിലപാട്

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം നടത്തുകയാണ് ഒരു കൂട്ടം ആശുപത്രി ജീവനക്കാര്‍. ഒരു മേഖലയിലെ മാത്രം ജീവനക്കാരുടെ സമരമായത് കൊണ്ട് തന്നെ വലിയ മാധ്യമശ്രദ്ധയോ, ചര്‍ച്ചകളിലോ ഇത് എത്തപ്പെടുന്നില്ല. തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്നതൊന്നും ഈ ജോലിക്കാരുടെ ദൃഢനിശ്ചയത്തെ ബാധിക്കുന്നില്ല. അവരുടെ സമരം ഇപ്പോള്‍ 200-ാം ദിനത്തിലാണ് എത്തിപ്പെട്ട് നില്‍ക്കുന്നത്. 

472 പൗണ്ട് ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടുള്ള സമരം മാസങ്ങള്‍ പിന്നിടുമ്പോഴും പരിഹാരം കണ്ടിട്ടില്ല. ഗ്ലോസ്റ്റര്‍ഷയര്‍ റോയല്‍ & ചെല്‍റ്റെനാം ജനറല്‍ ഹോസ്പിറ്റല്‍സിലെ യുണീഷന്‍ അംഗങ്ങളാണ് മാര്‍ച്ച് മുതല്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആശുപത്രിക്ക് അകത്തും, പുറത്തുമായി രക്തസാമ്പിളുകള്‍ ശേഖരിക്കുന്ന ഫ്‌ളീബോട്ടമിസ്റ്റുകളായി ജോലി ചെയ്യുന്ന വിഭാഗമാണ് സമരം നടത്തുന്നത്. 

ജോലിയില്‍ അധിക ഡ്യൂട്ടികള്‍ ചെയ്യുന്ന ജീവനക്കാരെ റീഗ്രേഡ് ചെയ്യണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നു. '200 ദിവസത്തോളം ഈ സമരം നീട്ടിക്കൊണ്ട് പോകാന്‍ ആശുപത്രി മാനേജര്‍മാര്‍ക്ക് സാധിച്ചത് ദുരവസ്ഥയാണ്. ഫ്‌ളീബോട്ടമിസ്റ്റുകള്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹമായ ബഹുമാനം നല്‍കണം. ഈ ആത്മാര്‍ത്ഥതയുള്ള എന്‍എച്ച്എസ് ജീവനക്കാരാണ് രോഗങ്ങള്‍ തിരിച്ചറിയാനും, സര്‍വ്വീസുകള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകാനും സഹായിക്കുന്നത്. അവര്‍ക്ക് സമരം ചെയ്യാന്‍ താല്‍പര്യമില്ല. പക്ഷെ വര്‍ഷങ്ങളായി ഈ ദുഃസ്ഥിതി തുടര്‍ന്നതാണ് കാരണം', യൂണിയന്‍ പറയുന്നു. 

നിലവില്‍ 24,465 പൗണ്ടാണ് ഇവര്‍ക്ക് നല്‍കുന്ന ശമ്പളം. രോഗികളുടെ പരിചരണത്തില്‍ സുപ്രധാന വൈദഗ്ധ്യം പ്രകടിപ്പിക്കുമ്പോഴും, എന്‍എച്ച്എസിനായി രണ്ട് ദശകത്തിലേറെ ജോലി ചെയ്തവര്‍ ഉണ്ടായിട്ടും പരിഗണനയില്‍ മാറ്റമില്ല. എന്‍എച്ച്എസിലെ ഏറ്റവും താഴ്ന്ന ബാന്‍ഡായ 2'ല്‍ നിന്നും ബാന്‍ഡ് 3-യിലേക്ക് മാറ്റം വേണമെന്നാണ് യൂണിയന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.