ഒക്ടോബര്‍ 7-ലെ ഹമാസിന്റെ ഇസ്രയേല്‍ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ പലസ്തീന്‍ അനുകൂല മാര്‍ച്ചുകളുമായി മുന്നോട്ട് പോകരുതെന്ന പ്രധാനമന്ത്രിയുടെ അപേക്ഷ തള്ളി ലണ്ടനിലെ ടവര്‍ ബ്രിഡ്ജ് വരെ തടഞ്ഞ് പ്രതിഷേധക്കാര്‍. ജൂതരുടെ വംശഹത്യക്ക് പ്രോത്സാഹനം നല്‍കുന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ഔദ്യോഗിക ലണ്ടന്‍ വസതിയായ ഡൗണിംഗ് സ്ട്രീറ്റിന് സമീപവും 'പുഴ മുതല്‍ കടല്‍ വരെ' എന്ന ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്തു. ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യം ജൂതവിരുദ്ധമായാണ് കരുതുന്നത്.
പ്രതിഷേധക്കാര്‍ പലസ്തീന്‍ പതാക വീശി, റോഡ് ബ്ലോക്ക് ചെയ്ത് പലസ്തീനില്‍ നിന്നും കൈയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പലസ്തീന്‍ അനുകൂല ഗ്രൂപ്പായ ഇന്തിഫാദ 87 സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ രാത്രി 8ന് അവസാനിപ്പിക്കാന്‍ ഉത്തരവുണ്ടായിരുന്നു. ഒക്ടോബര്‍ 7 വാര്‍ഷികത്തിലെങ്കിലും ഇത് നടത്തരുതെന്ന പ്രധാനമന്ത്രിയുടെ അപേക്ഷ ഇവര്‍ തള്ളിയിരുന്നു.
അതേസമയം ഇസ്രയേല്‍ പതാകയുമായി എതിര്‍ പ്രതിഷേധങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ചില ഭാഗങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തീവ്രവാദികളെ പ്രശംസിച്ചുള്ള മുദ്രാവാക്യങ്ങളാണ് ക്യാംപസുകളില്‍ കേട്ടതെന്ന് ഹോളോകോസ്റ്റ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് കാരെണ്‍ പൊള്ളോക്ക് ചൂണ്ടിക്കാണിച്ചു.