എന്തെങ്കിലും സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാരത്തണുകള്‍ പലപ്പോഴും സംഘടിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍ ആ സന്ദേശം മോശമായി മാറിയാലോ? ഈസ്റ്റ് ലണ്ടനില്‍ മുസ്ലീം ചാരിറ്റി സംഘടിപ്പിച്ച മാരത്തണാണ് ഇപ്പോള്‍ അത്തരമൊരു മോശം സന്ദേശം കൈമാറി വിവാദത്തില്‍ ചാടിയിരിക്കുന്നത്.
12 വയസ്സ് മുതലുള്ള പെണ്‍കുട്ടികളെയും, സ്ത്രീകളെയും വിലക്കി നടത്തിയ ഓട്ടം ഇക്വാളിറ്റി നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണം നടക്കുന്നത്. മുസ്ലീം പള്ളി സംഘടിപ്പിച്ച ചാരിറ്റി ഓട്ടത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികളും, സ്ത്രീകളും പങ്കെടുക്കേണ്ടെന്ന് നിശ്ചയിച്ചതാണ് വിവാദത്തിന് കാരണം.
5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം എല്ലാവരെയും സംയോജിപ്പിച്ച്, കുടുംബസൗഹൃദപരമായി നടത്തുന്നുവെന്നായിരുന്നു അവകാശവാദം. എല്ലാ പ്രായത്തിലുള്ള പുരുഷന്‍മാര്‍ക്കും, ആണ്‍കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കിയപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രം വിലക്കും, നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയായിരുന്നു.
ഈ നിയമങ്ങളെ കുറിച്ച് അറിഞ്ഞതോടെയാണ് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ കേസ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. മുസ്ലീം ചാരിറ്റി റണ്‍ എന്ന പേരില്‍ ഫണ്ട് റെയ്‌സര്‍ സംഘടിപ്പിച്ചത് ഈസ്റ്റ് ലണ്ടന്‍ പള്ളിയാണ്.
ടവര്‍ ഹാംലെറ്റ്‌സിലെ വിക്ടോറിയ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ലോക്കല്‍ അതോറിറ്റി ആസ്പയര്‍ പാര്‍ട്ടിയാണ് ഭരണം. ഇത് നയിക്കുന്നതാകട്ടെ ബംഗ്ലാദേശ് വംശജനും. ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും പകരം രാജ്യത്ത് ശരിയത്ത് മൂല്യങ്ങള്‍ വ്യാപകമാകുന്നുവെന്ന ആശങ്കയാണ് ഈ മാരത്തണ്‍ വ്യാപിപ്പിക്കുന്നത്.