പൊലീസിനെ ഭീഷണിപ്പെടുത്തി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി.കേസ് വന്നാല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.നിങ്ങള്‍ക്കും കുടുംബവും, മക്കളും ഉണ്ടെന്ന് മറക്കരുതെന്നുമാണ് ഭീഷണി.
നിങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക് മാര്‍ച്ച് നടത്തി സ്വസ്ഥത കളയാന്‍ കോണ്‍ഗ്രസിന് കഴിയും എന്നും ഡിസിസി പ്രസിഡന്റ് ഭീഷണി മുഴക്കുന്നു. ഒരുത്തനെയും തെരുവിലൂടെ നടത്തില്ലെന്നും ഷിയാസ് മുന്നറിയിപ്പ് നല്‍കി. പള്ളുരുത്തി പൊലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു വിവാദ പ്രസംഗം.
അതേസമയം ഷാഫി പറമ്പിലിനെതിരായ ആക്രമണത്തില്‍ പൊലിസിനെതിരായ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തില്‍ ഉയര്‍ന്നത്. പോലീസിന്റെ എല്ലാ നടപടികളെയും ആറുമാസം കഴിഞ്ഞാല്‍ യുഡിഎഫ് ചോദ്യം ചെയ്യുമെന്ന് കെസി വേണുഗോപാലിന്റെ മുന്നറിയിപ്പ്. പേരാമ്പ്ര ഡിവൈഎസ്പിക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഡിവൈഎസ്പിയുടെ വീടിനുമുന്നില്‍ പ്രതിഷേധം നടത്തുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റെ കെ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ആണ് ഉയര്‍ന്നത്.