CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 33 Seconds Ago
Breaking Now

ബജറ്റില്‍ ആശങ്ക, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിച്ച് തുടങ്ങി; ഫെബ്രുവരിക്ക് ശേഷം ആദ്യമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്നു; നവംബറില്‍ നികുതി വര്‍ദ്ധനവുകള്‍ തിരിച്ചടിക്കുമെന്ന പ്രതീക്ഷയില്‍ ജാഗ്രതയോടെ ലെന്‍ഡര്‍മാര്‍

വരുന്ന ബജറ്റില്‍ ഹൗസിംഗ് വിപണിയെ സംബന്ധിച്ച് നിരവധി നികുതി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമാണ്

റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം ബ്രിട്ടന് വഴിത്തിരിവായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നുകില്‍ മുന്നോട്ട്, അല്ലെങ്കില്‍ ഇനിയുമേറെ പിന്നോട്ട് എന്ന നിലയിലാണ് സമ്പദ് വ്യവസ്ഥ. ഇതിന് വഴിയൊരുക്കാന്‍ ചാന്‍സലറുടെ ബജറ്റ് സുപ്രധാനമായി മാറുകയും ചെയ്യും. 

ഇത് മനസ്സിലാക്കിയാണ് സാമ്പത്തിക വിപണികളുടെയും നീക്കം. എട്ട് മാസക്കാലത്തിനിടെ ആദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്ന് തുടങ്ങിയത് ഇതിന്റെ സൂചനയാണ്. നവംബറിലെ ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ലെന്‍ഡര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നത്. 

രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളില്‍ കഴിഞ്ഞ മാസത്തില്‍ നിന്നും 0.02 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് ശരാശരി ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി മുതല്‍ താഴേക്ക് പോയ ശേഷമാണ് ഇത്. രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് റേറ്റ് 4.98 ശതമാനത്തിലും, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 5.02 ശതമാനത്തിലും എത്തിയതായി മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

25 വര്‍ഷക്കാലം കൊണ്ട് തിരിച്ചടവ് നടത്തുന്ന 200,000 പൗണ്ട് മോര്‍ട്ട്‌ഗേജിന് പ്രതിമാസം 1172 പൗണ്ട് ചെലവാണ് വരുന്നത്. ബജറ്റിന് മുന്‍പ് ജാഗ്രത സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വരുന്ന ബജറ്റില്‍ ഹൗസിംഗ് വിപണിയെ സംബന്ധിച്ച് നിരവധി നികുതി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.