CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 53 Seconds Ago
Breaking Now

ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവം: 1 ന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും.

റയിന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' നവംബര്‍ 1 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്.  ലണ്ടനില്‍ റയിന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ്  കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.  

പ്രശസ്ത ധ്യാനഗുരുവും ലണ്ടനില്‍  അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നല്‍കും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കല്‍ ശുശ്രൂകളില്‍ പങ്ക് ചേരും. 

2025 നവം: 1 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍  വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന്  ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനില്‍ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ തിരുക്കര്‍മ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേര്‍ന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയില്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

 

 

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.