CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 48 Seconds Ago
Breaking Now

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' നവംബര്‍ 28 മുതല്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ കാത്തലിക്ക് സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, സെന്റ് നിയോട്ട്‌സിലെ ക്ലാരെറ്റ് സെന്ററില്‍ വെച്ച്, ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. നവംബര്‍  മാസം 28 - 30 വരെ ക്രമീകരിച്ചിരിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായിട്ടാവും നയിക്കുക. 2025 നവംബര്‍ മാസം  28 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍, 30 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ത്രിദിന റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്.  

'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം147:3)

ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, ആകുലതകളും ധ്യാന ശുശ്രുഷകളിലൂടെ വിചാരധാരയില്‍ എത്തിച്ച്, ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ആന്തരിക സൗഖ്യ ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.  

https://docs.google.com/forms/d/e/1FAIpQLScm2kt02FkVw6LRaCcAtZdTx61Tdtjf2X0wi7b33X1DRjUDnw/viewform

ബന്ധനങ്ങളില്‍ നിന്നും, തിന്മകളില്‍ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും,  സൗഖ്യപ്പെടുവാനുമായി ഒരുക്കുന്ന ആന്തരിക സൗഖ്യ ധ്യാനത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍മാരായ മനോജ് തയ്യില്‍, മാത്തച്ചന്‍ വിളങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.    

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മനോജ് തയ്യില്‍ - 07848808550,

മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258

(evangelisation@csmegb.org)

VENUE: Claret Centre, Buckden Towers, High Street, Buckden, Saint Neots,

Cambridge, PE19 5TA 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.