ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും വിജയദശമി ആഘോഷങ്ങള്‍ വളരെ വിപുലമായി ആഘോഷിച്ചു. ഗണപതി ഹോമം, വിദ്യാരംഭം,വിദ്യാലക്ഷ്മി പൂജ, വിളക്ക് പൂജ,ദീപാരാധന, നാമര്‍ച്ചന എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശേഷം പ്രസാദ വിതരണവും നടത്തപ്പെട്ടു. ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത് തിരുമേനിയും, താഴൂര്‍ മന ശ്രീ വി ഹരിനാരായണനും ചടങ്ങുകള്‍ക്ക് കര്‍മികത്വം വഹിച്ചു