CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 26 Seconds Ago
Breaking Now

മലപ്പുറത്തേത് മതാധിപത്യം, മുസ്ലീങ്ങളുടെ മതപരിപാടികള്‍ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കടപോലും തുറക്കാന്‍ അനുവദിക്കില്ല ; വീണ്ടും വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

'മുസ്ലിം വിഭാഗത്തിന്റെ മത താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മറ്റ് മത വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ജീവിക്കാനാകൂ.

മലപ്പുറത്തിനെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തേത് മതാധിപത്യമാണെന്നും മലപ്പുറത്തെ കുറിച്ചുള്ള മുന്‍ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീങ്ങളുടെ മതപരിപാടികള്‍ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കടപോലും തുറക്കാന്‍ അനുവദിക്കില്ലെന്നും പലരും പലതും പറയാത്തത് ഭയന്നിട്ടാണെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുസ്ലിം വിഭാഗത്തിന്റെ മത താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മറ്റ് മത വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ജീവിക്കാനാകൂ. മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഒരു ചായക്കട പോലും തുറക്കാന്‍ അനുവദിക്കില്ല. വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാന്‍ ഒരു രാഷ്ട്രീയ നേതൃത്വത്തിനും തന്റേടമില്ല. എല്ലാവരുടെയും മനസില്‍ ഉണ്ട് പറയുന്നില്ല എന്ന് മാത്രം. പറയുന്നില്ല എന്നതുകൊണ്ട് ചെയ്യുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കണം'- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ മുസ്ലിംലീഗ് വിഴുങ്ങിയ അവസ്ഥയിലാണ്. കോണ്‍ഗ്രസില്‍ ഒരാളെ ചേര്‍ക്കണമെങ്കില്‍ മലപ്പുറത്ത് ചോദിക്കണം. കോണ്‍ഗ്രസിന്റേത് ഗതികെട്ട അവസ്ഥയാണ്. യുഡിഎഫ് വന്നാല്‍ കെട്ടിതൂങ്ങി ചാകേണ്ടി വരും. ലീഗിന് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്.ലീഗിന്റേത് ടൈറ്റ് ആന്‍ഡ് ലൂസ് നയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.