
















രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമ്പലത്തില്‍ വച്ച് കൂട്ടുകാരിക്ക് താലിചാര്‍ത്തി 20 കാരി. ബംഗാളിലെ സുന്ദര്‍ബന്‍സിലാണ് ഗ്രാമവാസികള്‍ ആഘോഷമായി റിയയുടേയും രാഖിയുടേയും വിവാഹം നടത്തിയത്. പ്രഫഷണല്‍ നര്‍ത്തകരാണ് റിയയും രാഖിയും. അമ്പലത്തില്‍ വച്ചു നടന്ന നൃത്ത പരിപാടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി വളര്‍ന്നു. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചുവെന്നും റിയ പറയുന്നു.
ഇനിയുള്ള കാലം രാഖിക്കൊപ്പം ജീവിക്കും. കുടുംബങ്ങളെ വിവാഹക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ റിയയെ അമ്മാവനും അമ്മായിയുമാണ് വളര്‍ത്തിയത്. ഇവര്‍ വിവാഹത്തെ എതിര്‍ത്തു. എന്നാല്‍ രാഖിയുടെ കുടുംബം വിവാഹത്തിന് പിന്തുണ നല്‍കുകയായിുന്നു. ഇരുവരും മാല ചാര്‍ത്തി ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകളും നടത്തി. ഇത്രയും സ്‌നേഹം ഉള്ളവര്‍ ഒന്നിക്കട്ടെയെന്നാണ് നാട്ടുകാരും പറയുന്നത്.
സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ ഇതുവരെ നിയമ വിധേയമാക്കിയിട്ടില്ല.