CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 57 Seconds Ago
Breaking Now

കലാഭവന്‍ ലണ്ടന്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന ക്രിയേറ്റീവ് ടാലന്റ് ആന്‍ഡ് ഫാഷന്‍ ഷോ സൂപ്പര്‍ സ്റ്റാര്‍ കിഡ്‌സ്

പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ കലാഭവന്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സിനിമ - അഭിനയ പരിശീലന കളരിക്ക്  മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിമിതമായ സീറ്റുകള്‍ക്കായി ഇപ്പോള്‍ തന്നെ നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

സംവിധായകന്‍ ലാല്‍ ജോസിന്റെ നേതൃത്വത്തില്‍, സംവിധായകന്‍, ക്യാമറാമാന്‍, തിരക്കഥാകൃത്ത്, അഭിനയം പരിശീലകന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ എന്നിവരടങ്ങിയ വിദഗ്ധ ടീമാണ് പരിശീലനം നല്‍കുന്നത്. ഇത്തരം പരിശീലന കളരികളിലൂടെ സിനിമ രംഗത്തേക്ക് അഭിനയശേഷിയും കഴിവുമുള്ള  പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഈ പരിശീലന കളരി ഉദ്ദേശിക്കുന്നത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ്, പക്ഷേ ഒട്ടേറെ കുട്ടികളും വിദ്യാര്‍ത്ഥികളും പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍, ഇതിനു മുന്നോടിയായി കുട്ടികള്‍ക്കായി ഫെബ്രുവരിയില്‍ ഒരു ഏകദിന അഭിനയ പരിശീലനകളരി കൂടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനായി ക്രിയേറ്റീവ് ടാലന്റ് & ഫാഷന്‍ ഷോ - സൂപ്പര്‍ സ്റ്റാര്‍ കിഡ്‌സ് ജനുവരിയില്‍ സംഘടിപ്പിക്കുന്നു.

 

കുട്ടികള്‍ക്കായി  - ക്രിയേറ്റീവ് ടാലന്റ് ആന്‍ഡ് ഫാഷന്‍ ഷോ- സൂപ്പര്‍ സ്റ്റാര്‍ കിഡ്‌സ്

 

തീയതി : ജനുവരി 3, ശനിയാഴ്ച്ച

വേദി: കാമ്പ്യന്‍ സ്‌കൂള്‍ ഹോണ്‍ചര്‍ച്ച്

 

ഈ ഷോ കുട്ടികള്‍ക്ക് കല്പനാശേഷി, ആത്മവിശ്വാസം, സ്വയംപ്രകടനം എന്നിവയുടെ ലോകത്തേക്ക് പ്രവേശിക്കാനും അവരുടെ കഴിവുകള്‍ പ്രകടമാക്കാനും ഒരു അപൂര്‍വ്വ വേദിയാകുന്നു. കുട്ടികളുടെ അത്ല്യമായ കഴിവുകള്‍ ആഘോഷിക്കപ്പെടാനും, വേദിയില്‍ തിളങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

 

പ്രായ വിഭാഗം:

 

ജൂനിയര്‍: 13 വയസ്സിന് താഴെയുള്ള കുട്ടികള്‍

 

സീനിയര്‍: 13 വയസ്സിനു മുകളില്‍

 

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക

KALABHAVAN SUPER STAR KIDS

Kalabhavan London

?? Mobile: 07841613973

?? Email: kalabhvanlondon@gmail.com

 




കൂടുതല്‍വാര്‍ത്തകള്‍.