
















ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ യുഎസ് ഗവണ്‍മെന്റ് പുറത്തുവിട്ടതോടെ നാണംകെട്ട് ലോകത്തെ പ്രമുഖര്‍. ഇതിനകം തന്നെ നാണംകെട്ട് പടിക്ക് പുറത്തായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറും ഇക്കൂട്ടത്തില്‍ വീണ്ടും നാണംകെടുകയാണ്.
അഞ്ച് സ്ത്രീകളുടെ മടിയില്‍ കിടക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രമാണ് പുതിയ രേഖകള്‍ പുറത്തുവന്നപ്പോള്‍ വെളിച്ചം കണ്ടത്. എപ്സ്റ്റീന്റെ സഹായി ജിസെലിന്‍ മാക്‌സ്‌വെല്‍ ഈ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച് അരികില്‍ നില്‍ക്കുന്നുണ്ട്. 300,000 രേഖകളാണ് യുഎസ് ഗവണ്‍മെന്റ് ഇന്നലെ രാത്രി പുറത്തുവിച്ചത്. ഇതില്‍ എപ്സ്റ്റീന്‍ നിരവധി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുന്നു. 
ഇതിനിടയിലാണ് രാജകുടുംബം പുറത്താക്കുന്ന ആന്‍ഡ്രൂവിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. അതേസമയം ഈ ചിത്രം പകര്‍ത്തിയത് സാന്‍ഡിഗ്രാം ഹൗസിലെ സലൂണ്‍ റൂമിലെ ഫയര്‍ പ്ലേസിന് മുന്നിലാണെന്നതാണ് ഞെട്ടിക്കുന്നത്. രാജകുടുംബം പരമ്പരാഗതമായി ക്രിസ്മസ് ദിനത്തില്‍ ഡിന്നറിനായി ഒത്തുകൂടുന്ന ഇടമാണിത്.
2000 ഡിസംബറില്‍ നോര്‍ഫോക്കില്‍ വെച്ച് മുന്‍ രാജകുമാരന്‍ മാക്‌സ്‌വെല്ലിനായി സര്‍പ്രൈസ് ബര്‍ത്ത്‌ഡേ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഒരു വീക്കെന്‍ഡ് ഷൂട്ടിംഗ് മാത്രമാണെന്നായിരുന്നു ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂ അവകാശപ്പെട്ടത്.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആന്‍ഡ്രൂ നുണപറഞ്ഞെന്ന് മുന്‍ രേഖകള്‍ പുറത്തുവന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഇയാളെ രാജകുടുംബം വനവാസത്തിലേക്ക് അയയ്ക്കുന്നത്.