CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 11 Seconds Ago
Breaking Now

സേവ് ബോക്സ് ആപ്പ് നിക്ഷേപം വഴി തട്ടിയത് 20 കോടിയെന്ന് സൂചന ; പണം വിദേശത്തേക്ക് കടത്തിയെന്ന നിഗമനത്തില്‍ ഇഡി

സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെയും ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

സേവ് ബോക്സ് ആപ്പ് നിക്ഷേപം വഴി തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയെന്ന നിഗമനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ആപ്പ് ഉടമയും തൃശ്ശൂര്‍ സ്വദേശിയുമായ മുഖ്യപ്രതി സ്വാതിഖ് റഹീമിന്റെ ദുബായിലുള്ള കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 20 കോടി രൂപയുടെ തട്ടിപ്പാണ് ആപ്പിന്റെ മറവില്‍ നടന്നതെന്നാണ് വിവരം. സ്വാതിഖിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത തുടരുകയാണ്. സ്വാതിഖിന്റെ സ്വന്തം പേരിലുള്ള ആസ്തികള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.

സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെയും ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ലഭിച്ചോ എന്നുമാണ് ഇ ഡി പരിശോധിക്കുന്നത്. സ്വാതിക് റഹീം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ ലേല ആപ്പ് എന്ന നിലയിലായിരുന്നു സേവ് ബോക്സ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. 2023ലാണ് ആപ്പിന്റെ മറവില്‍ തട്ടിപ്പ് ആരംഭിച്ച് തുടങ്ങിയത് എന്നാണ് കണ്ടെത്തല്‍.

സിനിമ മേഖലയിലെ നിരവധി ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വാതിക് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യയെ ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയാണ് ഇതിനായി സ്വാതിക് ജയസൂര്യയ്ക്ക് വാഗ്ദാനം ചെയ്തത്. മറ്റ് പല സിനിമ താരങ്ങളും ആപ്പിന്റെ പ്രമോഷന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും നടത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.