
















സേഫ് ബോക്‌സ് ആപ്പ് തട്ടിപ്പുകേസില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നവര്‍ എത്തരക്കാരാണെന്ന് അറിയാന്‍ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റില്‍ ജയസൂര്യ വ്യക്തമാക്കി.
രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാല്‍ ഏഴാം തീയതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു ജയസൂര്യ. കേസില്‍ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.
സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്.