CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 38 Minutes 9 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ബിര്‍മിംഗ് ഹാം ''വലിയ നോമ്പില്‍ വചനം പഠിക്കാം - Let Us Learn the Word During Sauma Ramba' എന്ന ആഹ്വാനവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിന് ഇന്ന് തുടക്കം.

വിവിധ പ്രായ വിഭാഗങ്ങളിലായി ഏകദേശം 2,500-ളാം മത്സരാര്‍ത്ഥികള്‍ ഈ വര്‍ഷം സുവറ ക്വിസില്‍ പങ്കെടുക്കുന്നു. രൂപത ബൈബിള്‍ കലോത്സവത്തിനു ശേഷം ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരമായി സുവാറ ബൈബിള്‍ ക്വിസ് മാറിയിരിക്കുകയാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത് പ്രെസ്റ്റണ്‍ റീജിയണില്‍ നിന്നാണ്. മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍ റീജിയനും മൂന്നാം സ്ഥാനം കാന്റര്‍ബറി റീജിയനും നേടി.

മിഷന്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത് മാഞ്ചസ്റ്റര്‍ റീജിയണിലെ സെന്റ് തോമസ് അപ്പൊസ്തലിക് മിഷന്‍, വിഥിന്‍ഷോയിലാണ്. രണ്ടാം സ്ഥാനം പ്രെസ്റ്റണ്‍ റീജിയണിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി ചര്‍ച്ച് മിഷന്‍, ലിവര്‍പൂള്‍ നേടി. മൂന്നാം സ്ഥാനം ബെര്‍മിംഗ്ഹാം റീജിയണിലെ ഔര്‍ ലേഡി ഓഫ് പെര്‍പെച്ച്വല്‍ ഹെല്‍പ് മിഷന്‍, സ്റ്റോക്ക്-ഓണ്‍-ട്രെന്റ് സ്വന്തമാക്കി.

വലിയ നോമ്പുകാലത്ത് ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുകയും ദൈവവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് വിശ്വാസികള്‍ക്കായി ഒരുക്കിയ 'സുവാറ ബൈബിള്‍ ക്വിസ് 2026'-ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് മത്സരാര്‍ത്ഥികളുടെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തിലേക്ക് ലഭ്യമാകും. മത്സരങ്ങളുടെ നിയമാവലിയും സമയക്രമവും ബൈബിള്‍ അപ്പൊസ്തലേറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവിധ റൗണ്ടുകളിലായി നടക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് ശേഷം ഫൈനല്‍ മത്സരം ഏപ്രില്‍ 11-ന് ലിവര്‍പൂളില്‍ വച്ച് നടത്തപ്പെടുമെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.