CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 16 Seconds Ago
Breaking Now

ആന്‍ഡ്രൂവിന്റെ 'മണ്ടയ്ക്കടിച്ച്' എപ്സ്റ്റീന്‍ ഇടനിലക്കാരിയുടെ ഇമെയില്‍; ഇര വിര്‍ജിനിയ ജിഫ്രെയുടെ അരക്കെട്ടില്‍ കൈയിട്ട് നില്‍ക്കുന്ന ഫോട്ടോ ഒറിജിനല്‍; ഇരുവരെയും മുട്ടിച്ചത് താനെന്ന് കുറിച്ച് ജിസെലിന്‍ മാക്‌സ്‌വെല്‍; ഇനി മുന്‍ രാജകുമാരന് എന്ത് ന്യായം പറയാനുണ്ട്?

17 വയസ്സ് മാത്രമുണ്ടായിരുന്ന വിര്‍ജിനയയുമായി ബന്ധം പുലര്‍ത്തിയതിന് തെളിവായി മാറിയ ചിത്രം വ്യാജമെന്നാണ് ആന്‍ഡ്രൂ വാദിച്ചിരുന്നത്

ന്യായങ്ങളും, വാദങ്ങളുമെല്ലാം അവസാനിച്ച് കഴിഞ്ഞതാണ്. പരാതികളും, ആരോപണങ്ങളുമെല്ലാം വെറും നുണയെന്ന് പറഞ്ഞ് കഴിഞ്ഞതാണ്. പരാതിക്കാരിയെ അപമാനിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തും കഴിഞ്ഞതാണ്. ഒടുവില്‍ ഒരുകാലത്തും ആരും അറിയില്ലെന്ന് കരുതി അയച്ച ഇമെയിലുകള്‍ പുറത്തുവരുമ്പോള്‍ ഒളിക്കാന്‍ മറയില്ലാത്ത അവസ്ഥയിലാണ് ആന്‍ഡ്രൂ. 

പക്ഷെ ഇപ്പോഴും അയാളെ സംബന്ധിച്ച് ഇക്കാര്യങ്ങളൊന്നും ഒരു പുത്തരിയല്ലെന്ന മട്ടാണ്. ഇത് രാജകുടുംബത്തിന് നാണക്കേടായി മാറിയപ്പോള്‍ മാത്രമാണ് ധൃതി പിടിച്ച് മുന്‍ രാജകുമാരനെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കിയത്. ഇപ്പോള്‍ ആന്‍ഡ്രൂ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന മറ്റൊരു കള്ളം കൂടി പൊളിയുകയാണ്. 

താന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ആന്‍ഡ്രൂവിന് കുരുക്കായി മാറിയത്. ഈ ചിത്രം വ്യാജമാണെന്നാണ് ഇതുവരെ മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ പൊളിച്ച് കൊണ്ട് എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്‍ അയച്ച ഒരു ഇമെയിലാണ് അവസാനത്തെ ആണിയായത്. 

വിര്‍ജിനിയയുടെ അരക്കെട്ടില്‍ കൈയിട്ട് നില്‍ക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രം ഒറിജിനലാണെന്ന് ജിസെലിന്‍ എഴുതിയ ഇമെയിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 17 വയസ്സ് മാത്രമുണ്ടായിരുന്ന വിര്‍ജിനയയുമായി ബന്ധം പുലര്‍ത്തിയതിന് തെളിവായി മാറിയ ചിത്രം വ്യാജമെന്നാണ് ആന്‍ഡ്രൂ വാദിച്ചിരുന്നത്. വിര്‍ജിനിയയെ താനാണ് ആന്‍ഡ്രൂവിന് പരിചയപ്പെടുത്തിയതെന്നും, ഇതേ രാത്രിയില്‍ ലണ്ടന്‍ വസതിയില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയതെന്നും ഇമെയിലില്‍ ജിസെലിന്‍ വ്യക്തമാക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.