CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 20 Seconds Ago
Breaking Now

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ആശങ്കയായി തുടരുന്നു; റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് വരും മാസങ്ങളില്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൂചന

ഡിസംബറില്‍ 3.4 ശതമാനത്തിലാണ് പണപ്പെരുപ്പമുള്ളത്

മോര്‍ട്ട്‌ഗേജ് വിപണി ആഗ്രഹിച്ച തീരുമാനം കൈക്കൊള്ളാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ടാണ് കേന്ദ്ര ബാങ്ക് നിരാശ സമ്മാനിച്ചത്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കം മൂലം പണപ്പെരുപ്പം താഴാനും, നിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന സൂചനയും ബാങ്ക് നല്‍കി. 

ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വളര്‍ച്ചയും, പണപ്പെരുപ്പവും ദുര്‍ബലമായി തുടരുന്നതിനിടെയാണ് തീരുമാനം. എംപിസിയില്‍ 4-നെതിരെ 5 വോട്ടിനാണ് നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 2024 മധ്യത്തോടെയാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയത്. 

'സ്പ്രിംഗ് സീസണോടെ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നല്ല വാര്‍ത്തയാണ്. പണപ്പെരുപ്പം അവിടെ തന്നെ നില്‍ക്കുമെന്ന് ഉറപ്പിക്കണം. അതിനാലാണ് പലിശ നിരക്ക് 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. കാര്യങ്ങള്‍ നന്നായി പോയാല്‍ ബാങ്ക് നിരക്കുകള്‍ ഈ വര്‍ഷം കൂടുതല്‍ കുറയ്ക്കാനാകും', ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. 

ഡിസംബറില്‍ 3.4 ശതമാനത്തിലാണ് പണപ്പെരുപ്പമുള്ളത്. ഈ വര്‍ഷം പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ ഫലം കാണുമെന്ന് റേച്ചല്‍ റീവ്‌സ് അവകാശപ്പെട്ടിരുന്നു. അതേസമയം തൊഴില്‍ വിപണിയും മുന്‍പ് പ്രതീക്ഷിച്ചതിലും മോശമാകുമെന്ന് ബാങ്ക് കരുതുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.