CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Seconds Ago
Breaking Now

കൈക്കുഞ്ഞിനെ യുവാവിനെ ഏല്‍പ്പിച്ച് യുവതി മുങ്ങി ; റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി

ട്രെയിനില്‍ കയറിയ യുവതി കുട്ടിയെ ഏല്‍പ്പിച്ച് ശുചിമുറിയിലേക്ക് പോയെങ്കിലും പിന്നീട് കണ്ടില്ല.

ട്രെയിന്‍ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കണ്ണൂര്‍ - കോഴിക്കോട് - പാലക്കാട് പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. കൈക്കുഞ്ഞുമായി ട്രെയിനില്‍ കയറിയ യുവതി സഹയാത്രികന് സമീപം കുഞ്ഞിനെ ഇരുത്തി ശുചിമുറിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയില്ല. പരിഭ്രാന്തനായ യുവാവ് കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് സംഭവം.

ട്രെയിനില്‍ കയറിയ യുവതി കുട്ടിയെ ഏല്‍പ്പിച്ച് ശുചിമുറിയിലേക്ക് പോയെങ്കിലും പിന്നീട് കണ്ടില്ല. ട്രെയിന്‍ പാലക്കാടേക്ക് പുറപ്പെട്ടിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് യുവാവ് ഇവരെ തിരഞ്ഞു. കുഞ്ഞ് കരയാനും തുടങ്ങി. ഒടുവില്‍ ട്രെയിന്‍ ഫറോക്ക് എത്തിയപ്പോള്‍ യുവാവ് കുട്ടിയുമായി ഇറങ്ങി റെയില്‍വേ പൊലീസ് കൈമാറി. ആര്‍പിഎഫ് ആണ് ഫറോഖ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.

വെല്‍ഫെയര്‍ കമ്മിറ്റിയെ പൊലീസ് വിവരം അറിയിക്കുകയും കുട്ടിയെ വെള്ളിമാടുകുന്ന് സിഡബ്ല്യുസിയില്‍ എത്തിക്കുകയും ചെയ്തു. റെയില്‍വേ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 25വയസ് തോന്നിക്കുന്ന യുവതിയാണ് കുഞ്ഞുമായി ട്രെയിനില്‍ കയറിയതെന്ന് പൊലീസിന് വ്യക്തമായി. സിസിടിവികള്‍ പരിശോധിച്ച് യുവതിയിലേക്ക് എത്താനുള്ള നീക്കത്തിലാണ് പൊലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.