CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 28 Seconds Ago
Breaking Now

ജയിച്ച ശേഷം യുദ്ധത്തില്‍ പങ്കുചേരാന്‍ എത്തുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിന് കുത്തുകൊടുത്ത് ട്രംപ്; അമേരിക്കയുമായുള്ള സവിശേഷ ബന്ധം തകരുമെന്ന് സൂചന; ബ്രിട്ടീഷ് ബേസുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിലെ ചൊരുക്ക്; നിങ്ങളുടെ യുദ്ധവിമാനങ്ങള്‍ വേണ്ടെന്നും പ്രസിഡന്റ്

ട്രംപിന്റെ പോരാട്ടത്തില്‍ തുടക്കം മുതല്‍ പിന്തുണ നല്‍കേണ്ടതായിരുന്നുവെന്ന് ടോണി ബ്ലെയര്‍

അമേരിക്കയുമായി ബ്രിട്ടന് ഉണ്ടായിരുന്ന ചരിത്രപരമായ സവിശേഷ ബന്ധം അവസാനിക്കുന്നതിന്റെ സൂചനകള്‍ പുറത്ത്. റോയല്‍ നേവിയുടെ യുദ്ധവാഹിനി കപ്പലുകള്‍ തനിക്ക് ആവശ്യമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ബന്ധം വഷളാകുന്നുവെന്ന് ഉറപ്പായത്. ഒരിക്കല്‍ അടുത്ത സഖ്യകക്ഷിയായിരുന്ന ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ കാണിക്കുന്ന പിന്തുണയിലെ കുറവ് 'ഓര്‍മ്മിക്കുമെന്ന്' ട്രംപ് മുന്നറിയിപ്പ് നല്‍കി. 

യുദ്ധം ജയിച്ച് കൊണ്ടിരിക്കുമ്പോള്‍ അതില്‍ ചേരാനുള്ള ശ്രമം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുത്താനും ട്രംപ് മറന്നില്ല. ഇറാനെതിരായ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുമ്പോഴാണ് മിഡില്‍ ഈസ്റ്റില്‍ രണ്ട് വിമാനവാഹിനി കപ്പലുകളെ നിയോഗിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. എന്നാല്‍ യുദ്ധം ജയിക്കാന്‍ തങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. 

രണ്ട് സൈനിക സഖ്യകക്ഷികള്‍ തമ്മിലുള്ള സവിശേഷ ബന്ധം തകരാറിലാക്കാനാണ് സ്റ്റാര്‍മര്‍ സഹായിച്ചതെന്ന് ട്രംപ് ഒരാഴ്ചയായി കുറ്റപ്പെടുത്തുന്നുണ്ട്. യുഎസിന്റെ പ്രാഥമിക അക്രമങ്ങളില്‍ ബ്രിട്ടീഷ് ബേസുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതും രോഷത്തിന് ഇടയാക്കി. 

പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക് അയയ്കകാന്‍ ഒരുങ്ങുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ വിമര്‍ശനം. ട്രംപ് ഇറാന് നേര്‍ക്ക് നടത്തുന്ന അക്രമങ്ങള്‍ നിയമപരവും, കൃത്യമായ പദ്ധതിയോടെയുമാകണമെന്ന് തനിക്ക് തൃപ്തി ലഭിക്കണമെന്നായിരുന്നു തുടക്കത്തില്‍ സ്റ്റാര്‍മറുടെ നിലപാട്. 

ട്രംപിന്റെ പോരാട്ടത്തില്‍ തുടക്കം മുതല്‍ പിന്തുണ നല്‍കേണ്ടതായിരുന്നുവെന്ന് ടോണി ബ്ലെയര്‍ ഇപ്പോള്‍ വിമര്‍ശനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. 'സഖ്യകക്ഷികള്‍ സുരക്ഷയില്‍ പ്രധാനമാണ്. അവിടെ കൂടെ ഉണ്ടാകുന്നതാണ് നല്ലത്', മുന്‍ പ്രധാനമന്ത്രി സ്റ്റാര്‍മറെ ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.