CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 52 Minutes 53 Seconds Ago
Breaking Now

ബ്രിട്ടന്റെ ലേബര്‍ മാര്‍ക്കറ്റ് ഇപ്പോഴും സ്തംഭനാവസ്ഥയില്‍; പുതിയ ആളുകളെ ജോലിക്കെടുക്കാന്‍ മടിച്ച് കമ്പനികള്‍; തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പോലും കാണുന്നില്ല; ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടി

ബിസിനസ്സുകള്‍ ജോലിക്കാരെ എടുക്കുന്നത് കുറച്ചതാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്

ബ്രിട്ടന്റെ തൊഴില്‍ വിപണിയില്‍ ഇപ്പോഴും ജോലിക്കാരെ എടുക്കുന്നത് ദുര്‍ബലമായ നിലയില്‍ തുടരുന്നതായി കണക്കുകള്‍. എന്നുമാത്രമല്ല സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നതും തിരിച്ചടിയാണ്. 

ചെലവുകള്‍ സമ്മര്‍ദം ചെലുത്തുകയും, സാമ്പത്തിക അനിശ്ചിതാവസ്ഥ തുടരുകയും ചെയ്യുമ്പോള്‍ ജീവനക്കാരെ എടുക്കാന്‍ കമ്പനികള്‍ മടി കാണിക്കുകയാണ്. ലേബര്‍ വിപണി ദുര്‍ബലമായ സ്ഥിതിയിലാണെന്ന് വ്യക്തമാക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്റിനും ഷോക്കാണ്. 

പ്രതിമാസ എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് 15 വര്‍ഷത്തിനിടെ ദുര്‍ബലമായ സ്ഥിതിയിലാണെന്ന് അക്കൗണ്ടന്‍സി & കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിഡിഒ വ്യക്തമാക്കി. 2011-ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുണ്ടായ അവസ്ഥയാണ് രാജ്യത്തുള്ളത്. 

യുകെയില്‍ തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്കുകളും വ്യക്തമാക്കിയത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11 വര്‍ഷത്തെ ഉയര്‍ന്ന നിലയിലും എത്തി. തൊഴിലില്ലായ്മ ഈ വര്‍ഷം 5.3 ശതമാനത്തിലെത്തി നില്‍ക്കുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനം. 

നേരത്തെ 4.9 ശതമാനം എത്തുമെന്ന പറഞ്ഞ സ്ഥാനത്താണ് ഈ വര്‍ദ്ധന. ബിസിനസ്സുകള്‍ ജോലിക്കാരെ എടുക്കുന്നത് കുറച്ചതാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പല തൊഴില്‍ നയങ്ങളും സാമ്പത്തിക ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് ബിസിനസ്സുകളെ മറിച്ച് ചിന്തിപ്പിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.