CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 41 Seconds Ago
Breaking Now

ബ്രിട്ടന്റെ ഓരോ തമാശകളേ! അയാത്തൊള്ളാ ഖമനേയിയുടെ മകന് ലണ്ടനിലെ ഇസ്രയേല്‍ എംബസിയുടെ എതിര്‍വശത്ത് 50 മില്ല്യണ്‍ പൗണ്ടിന്റെ ആഡംബര അപ്പാര്‍ട്ട്‌മെന്റ്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ആറ്, ഏഴ് നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്

ഇറാനെതിരായ യുഎസ്, ഇസ്രയേല്‍ സഖ്യകക്ഷികളുടെ പോരാട്ടം ഇപ്പോള്‍ ബ്രിട്ടന്റെ ആഗോള തലത്തിലെ സ്ഥാനം ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുകയാണ്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെന്ന് മാത്രമല്ല, യുഎസിനെ സഹായിക്കാന്‍ പറ്റിയ കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നത് ട്രംപിന്റെ നേരിട്ടുള്ള വിമര്‍ശനത്തിനും ഇടയാക്കി. ലേബര്‍ ഗവണ്‍മെന്റിന് രാജ്യത്തെ വോട്ട് ബാങ്കിനെ ഭയമാണെന്ന പരോക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. 

ഇതിനിടയിലാണ് ബ്രിട്ടനില്‍ ഇറാന്റെ ചാരന്‍മാരും, തീവ്രവാദ സംഘങ്ങളും വ്യാപകമാണെന്ന ആശങ്കയുള്ളത്. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയാത്തൊള്ളാ ഖമനേയിയുടെ മകന് ലണ്ടനില്‍ രണ്ട് ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായി ഉണ്ടെന്നതാണ് ആ വിവരം. എന്നുമാത്രമല്ല, അത് തലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് നേരെ എതിര്‍വശത്താണെന്നതാണ് ഞെട്ടല്‍ ഇരട്ടിയാക്കുന്നത്. 

ഗുരുതര സുരക്ഷാ വീഴ്ചയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് ഇത്. പിതാവ് അലി ഖമനേയിയുടെ പിന്‍ഗാമിയായി കരുതുന്ന മൊജ്താബ ഖമനേയിക്കാണ് വെസ്റ്റ് ലണ്ടന്‍ കെന്‍സിംഗ്ടണില്‍ പ്രോപ്പര്‍ട്ടികളുള്ളത്. ഇതിന് ഏകദേശം 50 മില്ല്യണ്‍ പൗണ്ട് മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. 

ആറ്, ഏഴ് നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. 2014 മുതല്‍ ഖമനേയിയുടെ പേരിലാണ് അപ്പാര്‍ട്ട്‌മെന്റ് ഉള്ളതെങ്കിലും ബ്ലൂംബര്‍ഗ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യഥാര്‍ത്ഥ ഉടമ ആരാണെന്ന് വ്യക്തമായത്. 




കൂടുതല്‍വാര്‍ത്തകള്‍.