CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 12 Seconds Ago
Breaking Now

ക്യാന്‍സര്‍ വാര്‍ഡില്‍ രോഗികള്‍ക്ക് മലിന ജലം വിതരണം ചെയ്തു; സമ്മതിച്ച് വിവാദ ആശുപത്രി; പ്രവര്‍ത്തനം തുടങ്ങിയിട്ട് കേവലം 10 കഴിഞ്ഞപ്പോഴേക്കും വിവാദ ചുഴിയില്‍ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍; കോര്‍പറേറ്റ് നരഹത്യയില്‍ അന്വേഷണം തുടരുന്നു

ആശുപത്രിയുടെ സ്ഥിതി ഹെല്‍ത്ത്‌കെയര്‍ ഇന്‍ഫെക്ഷന്‍ ഇന്‍സിഡന്റ് അസെസ്‌മെന്റ് ടീമിന്റെ റെഡ് അലേര്‍ട്ട് ക്ഷണിച്ച് വരുത്തിയിരുന്നു

ബ്രിട്ടനിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നിലെ ക്യാന്‍സര്‍ വാര്‍ഡില്‍ രോഗികള്‍ക്ക് മലിന ജലം വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് വിവാദം നേരിടുന്നത്. ഗ്ലാസ്‌ഗോയിലെ 1 ബില്ല്യണ്‍ പൗണ്ട് ചെലവിട്ട് ആരംഭിച്ച ആശുപത്രിയില്‍ മലിനജലം വിതരണം ചെയ്ത സംഭവത്തില്‍ രോഗികള്‍ക്ക് ക്ലിനിക്കല്‍ പരിചരണം നല്‍കേണ്ടി വന്നതായി എന്‍എച്ച്എസ് മേധാവികള്‍ സമ്മതിച്ചിട്ടുണ്ട്. 

എന്നാല്‍ എത്ര രോഗികള്‍ക്ക് ഇത് സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2015-ല്‍ തുറന്ന ആശുപത്രിയില്‍ മലിന ജലം നല്‍കുന്നതും, വെന്റിലേഷന്‍ സിസ്റ്റത്തിലെ പ്രശ്‌നങ്ങളും ഇതിനകം തന്നെ വിവാദത്തിലായിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തില്‍ രോഗികളുടെ മരണത്തിലേക്കും ഇത് നയിച്ചെന്നാണ് ആരോപണം.

അഡല്‍റ്റ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് ഉള്‍പ്പെടുന്ന ആശുപത്രിയിലെ വാര്‍ഡ് 4ബി'യിലാണ് മലിന ജലം എത്തിയതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍എച്ച്എസില്‍ ഏറ്റവും കൂടുതല്‍ രോഗ സാധ്യത നേരിടുന്നവരാണ് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍. ചെറിയ പൂപ്പല്‍ പോലും വായുവില്‍ പരന്നാല്‍ ഇവര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടും. 

എന്നാല്‍ ആശുപത്രിയുടെ സ്ഥിതി ഹെല്‍ത്ത്‌കെയര്‍ ഇന്‍ഫെക്ഷന്‍ ഇന്‍സിഡന്റ് അസെസ്‌മെന്റ് ടീമിന്റെ റെഡ് അലേര്‍ട്ട് ക്ഷണിച്ച് വരുത്തിയിരുന്നു. ആശുപത്രിയിലെ ചില ഭാഗങ്ങള്‍ ഉപയോഗശൂന്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.